പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് യു ഡി എസ് എഫ് നാളെ വിദ്യാഭ്യാസ ബന്ദ് നടത്തും.

ഇന്നലെ ചേര്‍ന്നപ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ സംയുക്തയോഗത്തിലാണ് വിദ്യാഭ്യാസബന്ദിന് തീരുമാനമെടുത്തത്. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള നീക്കത്തിനെതിരെയാണ്‌ യുഡിഎസ്എഫ്പ്രതിഷേധമെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.