പി കെ ശ്രീമതി ടീച്ചറുടെ ഭര്‍ത്താവ് ഇ ദാമോദരന്‍ മാസ്റ്റര്‍ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മാടായി ഗവ. ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപകനും പൊതുപ്രവർത്തകനുമായിരുന്നു.