പ്രതീക്ഷകൾ മങ്ങുന്നുവോ? ജോജി തോമസ്
മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനും ലോറിയും കരയിലെ മണ്ണിനടിയിലില്ലെന്ന് സ്ഥിരീകരിച്ച് സൈന്യം. റോഡിൽ ലോറിയില്ലെന്നും നദിക്കരയിൽ നിന്ന് ഒരു സിഗ്നൽ കിട്ടിയെന്നും സൈന്യം സ്ഥിരീകരിച്ചു.നദിക്കരയിലെ സിഗ്നൽ കിട്ടിയ പ്രദേശം മാർക്ക് ചെയ്തശേഷം പരിശോധന തുടരുകയാണ് സൈന്യം. അര്‍ജുന്റെ ലോറി റോഡരികിനു സമീപം നിര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും ദിവസങ്ങൾ റോഡിലെ മൺകൂനയിൽ പരിശോധന നടത്തിയത്.