കലശലായ നെഞ്ച് വേദനയെ തുടർന്ന് നിങ്ങൾ ഉറ്റവരേയുമായി അടുത്തുള്ള മുന്തിയ സ്വകാര്യ ആശുപത്രിയിലേക്ക് പോയിട്ടുണ്ട്…..
അവിടെ കാഷ്വാലിറ്റിയിലേക്ക് രോഗിയെ നൽകിയിട്ട് പുറത്ത് ദൈവത്തെ വിളിച്ച് നിന്നിട്ടുമുണ്ട്….അൽപം കഴിഞ്ഞ് ഡോക്ടർ നിങ്ങളെ വിളിച്ച് ആൻജിയോഗ്രാം ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്…..എന്തു വേണേലും ചെയ്യൂ ഡോക്ടർ…. ഞങ്ങൾക്ക് ആളിനെ സുഖപ്പെടുത്തി കിട്ടിയാൽ മതി…എന്ന് നിങ്ങൾ മൊഴിഞ്ഞിട്ടുണ്ടാകും….കുറേ കഴിഞ്ഞ് ഒരു സിസ്റ്റർ വന്ന് നിങ്ങളിൽ ആരെയെങ്കിലും ഡോക്ടറുടെ അടുത്തേക്ക് കൂട്ടിക്കൊണ്ട് പോയിട്ടുണ്ടാകും.ഡോക്ടർ-“മൂന്ന് ബ്ലോക്ക് ഉണ്ട്. എത്രയും വേഗം ആൻജിയോ പ്ലാസ്റ്റി ചെയ്യണം. ഒരു ബ്ലോക്കിന് 60000 വച്ച് 180000 രൂപയാകും. അത് അടയ്ക്കണം”.നിങ്ങൾ സമ്മതിച്ച് പുറത്ത് വന്ന് കാശ് അടയ്ക്കും.എല്ലാം കഴിഞ്ഞ് രോഗി വാർഡിലേക്ക്. നിങ്ങൾ നല്ല പോലെ സന്തോഷിക്കും. ആശുപത്രിയോടും ഡോക്ടറോടും നിങ്ങൾക്ക് എന്തെന്നില്ലാത്ത ഇഷ്ടം തോന്നും.ഒന്ന് ചോദിക്കട്ടെ…..?ആൻജിയോഗ്രാമിന്റേയും ആൻജിയോപ്ലാസ്റ്റിയുടേയും സി.ഡി നിങ്ങൾക്ക് തന്നോ? നിങ്ങൾ ചോദിച്ചോ?മൂന്നു ബ്ലോക്ക് ഉണ്ടെന്നും അത് നീക്കിയെന്നും പറഞ്ഞല്ലോ?ബ്ലോക്ക് നീക്കാൻ ചിത്രത്തിൽ കാണുന്ന പോലെയുള്ള സ്റ്റെൻഡാണ് ഉപയോഗിക്കുക. ഇതിന് ഇന്ത്യയിൽ 7000 മുതൽ 35000 രൂപ വരെയാണ് വില.ഏത് സ്റ്റെൻഡാണ് ഉപയോഗിക്കുന്നതെന്ന് നിങ്ങൾ തിരക്കുകയോ ഏതാണ് ഉപയോഗിച്ചതെന്ന് ആശുപത്രിക്കാർ നിങ്ങളോട് പറയുകയോ ചെയ്തിട്ടുണ്ടോ? അതൊന്നും ആർക്കും അറിയണ്ട.ഉപയോഗിക്കുന്നത് ഇൻഷ്വറൻസ് കവറേജ് ഉള്ള സ്റ്റെൻഡ് ആയിരിക്കണം. ആയാൽ വലിയൊരു ഗുണമുണ്ട്. ഇത് പലർക്കും അറിയില്ല. ഉപയോഗിക്കുന്നത് ഇൻഷ്വറൻസ് ഉള്ള സ്റ്റെൻഡ് ആണെങ്കിൽ ആറു മാസത്തിനകം വീണ്ടും ബ്ലോക്ക് ഉണ്ടായാൽ അത് നീക്കാൻ ഒരു രൂപയും നിങ്ങൾ കണ്ടെത്തേണ്ട. ഒരു വർഷത്തിനുള്ളിൽ ഹൃദയ ശസ്ത്രക്രിയ വേണ്ടി വന്നാൽ അതിനും പൈസയൊന്നും വേണ്ട. അതെല്ലാം സ്റ്റെൻഡ് കമ്പനി ഇൻഷ്വറൻസ് വഴി ചെയ്യും. പക്ഷേ സർക്കാർ ആശുപത്രി ഒഴികെ ഒരിടത്തും അത്തരം ഇൻഷ്വറൻസ് ഉള്ള സ്റ്റെൻഡ് ഉപയോഗിക്കാറില്ല. ഉപയോഗിച്ചാൽ ചെയ്ത ചികിത്സാ കാര്യങ്ങളൊക്കെ കമ്പനിക്ക് നൽകേണ്ടി വരും. അപ്പോ ചികിത്സയിൽ കള്ളത്തരം നടക്കില്ല.ഓർക്കുക…ബ്ലോക്ക് നീക്കാൻ നിങ്ങളിൽ നിന്ന് വാങ്ങിയത് പരമാവധി തുകയാണ്. ഉപയോഗിച്ചതോ ഇൻഷ്വറൻസ് ഇല്ലാത്ത സ്റ്റെൻഡുമാകും. ആരുണ്ടിവിടെ ഇതേപ്പറ്റി സർക്കാർ തല വേദികളിൽ ചർച്ച ചെയ്യാൻ….?ജനത്തിന് ജനമേയുള്ളൂ……അതുകൊണ്ട് എപ്പോഴും ഓർത്തിരിക്കുക…..ആൻജിയോ പ്ലാസ്റ്റിക്ക് മുന്നേ ഇൻഷ്വറൻസ് ഉള്ള സ്റ്റെൻഡ് ഉപയോഗിക്കാൻ ഡോക്ടറോട് പറയുക,അത് കഴിയുമ്പോൾ സി.ഡിയും സ്റ്റെൻഡിന്റെ ഇൻഷ്വറൻസ് ഡീറ്റയിൽസും ആവശ്യപ്പെടുക.കുറേയധികം ആശ്വാസം നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാകും. ഉറപ്പ്….