ഊട്ടിയിൽ വിനോദയാത്രയ്ക്കെത്തിയ വിദ്യാർഥി, മരം വീണ് മരിച്ചു. കോഴിക്കോടുനിന്ന് ഊട്ടിയിൽ വിനോദയാത്രയ്ക്കെത്തിയ കുടുംബത്തിലെ വിദ്യാർഥിക്കാണ് ദാരുണാന്ത്യം. പതിനാലു പേരടങ്ങിയ സംഘമാണ് ഏറെ മരങ്ങളുള്ള സ്ഥലമായ ഗൂഡല്ലൂരിലേക്കുള്ള റോഡിലൂടെ നടക്കുമ്പോൾ ആദിദേവിന്റെ തലയിൽ മരം വീഴുകയായിരുന്നു.