ഓണത്തിന് മുന്നോടിയായി പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധന തുടരുന്നു. പ്രധാനമായും മാർക്കറ്റുകൾ ഹോട്ടലുകൾ ബേക്കറികൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. 

തരൂർ, പട്ടാമ്പി, ചിറ്റൂർ, തൃത്താല കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. ഇതിൽ ചിറ്റൂർ, തൃത്താല സർക്കിളുകൾ സിവിൽ സപ്ലൈസ് വകുപ്പുമായി ചേർന്ന് സംയുക്തമായാണ് പരിശോധന സംഘടിപ്പിച്ചത്. ഓരോ സ്ഥാപനങ്ങൾക്ക് വീതം തിരുത്തൽ നോട്ടീസും, കോമ്പൗണ്ടിങ് നോട്ടീസ് നൽകി. ഒരു സ്ഥാപനത്തിന് മെച്ചപ്പെടുത്തൽ നോട്ടീസ് നൽകുകയും ചെയ്തു. പരിശോധന വരും ദിവസങ്ങളിലും തുടരും.