ഓണം പൊലിപ്പിക്കേണ്ടേ മക്കളെ.. സ്കൂൾ ഓണപ്പരീക്ഷ 18 ന് തുടങ്ങി 29 വരെ.

സ്കൂൾ ഓണപ്പരീക്ഷ 18 ന് തുടങ്ങി 29 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗം തീരുമാനിച്ചു. ഹയർ സെക്കൻഡറിയിലെ പരീക്ഷയാണ് 18 മുതൽ 29 വരെ നടക്കുക. എൽപി വിഭാഗത്തിൽ 20-ന് തുടങ്ങും. പരീക്ഷകൾ പൂർത്തിയാക്കി, എല്ലാ സ്കൂ‌ളിലും 29-ന് ഓണാഘോഷം സംഘടിപ്പിച്ച് ഓണാവധിക്കായി സ്കൂൾ അടയ്ക്കും.