നെന്മാറ കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോറിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സഹകരണ വകുപ്പിന്റെ കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ ഓണത്തോടനുബന്ധിച്ചുള്ള ഓണചന്ത ആരംഭിച്ചു. പൊതുവിപണിയിലേക്കാൾ വില കുറവിൽ 18 ഇനങ്ങൾ 750 രൂപക്ക് രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ റേഷൻ കാർഡുമായി വരുന്നവർക്ക് ലഭിക്കുന്നതാണ്. ഓണചന്ത ഉൽഘാടനം നെന്മാറ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ്യർപേഴ്സൺ എസ്. ശ്രുതിരാജ് ഉൽഘാടനം ചെയ്തു. കൺസ്യൂമർ സ്റ്റോർ പ്രസിഡണ്ട് കെ.വി.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.ജി. എൽദോ, കെ.കുഞ്ഞൻ, എസ്.എം.ഷാജഹാൻ, എം.വാസു, പ്രദീപ് നെന്മാറ, സൂസമ്മ ജോസ്, ഷീജ കലാധരൻ, എസ്. പ്രശാന്ത്, കെ.ജി.രാഹുൽ, ടി.രാജൻ, എന്നിവർ നേതൃത്വം നൽകി. അയിലൂർ ബ്രാഞ്ചിൽ ഓണചന്ത കൺസ്യൂമർ സ്റ്റോർ ഡയറക്ടർ എ. സുന്ദരൻ ഉൽഘാടനം ചെയ്തു.