നെന്മാറ: അയിലൂർ കൃഷിഭവന്റെ നേതൃത്വത്തിൽ കയറാടി പയ്യാങ്കോട് ഓണച്ചന്ത ആരംഭിച്ചു. പ്രാദേശിക കർഷകരിൽ നിന്ന് സംഭരിച്ച പച്ചക്കറികളും കേരളത്തിൽ ഉത്പാദിപ്പിക്കാത്ത പച്ചക്കറികൾ ഹോർട്ടി കോർപ്പുമാണ് ചന്തയിലേക്ക് എത്തിക്കുന്നത്. കർഷകരിൽ നിന്നും എഫ്. പി. സി. കെ. നിശ്ചയിച്ച മാർക്കറ്റ് നിരക്കിൽ സംഭരിച്ച പച്ചക്കറികൾ സബ്സിഡി നിരക്കിലാണ് വിൽപ്പന നടത്തുന്നത്. ആഗസ്റ്റ് 28 വരെ ഓണച്ചന്ത പ്രവർത്തിക്കും. അയിലൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിഗ്നേഷ് ആദ്യ വില്പന നടത്തി ഓണച്ചന്ത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജീന ചാന്ത് മുഹമ്മദ് അധ്യക്ഷയായി. കൃഷി ഓഫീസർ ഇൻ ചാർജ് സി. സന്തോഷ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗം ജീജ റോയ്, എ.ഡി.സി. അംഗം എം. മുഹമ്മദ് ഇബ്രാഹിം, സംയുക്ത പാടശേഖരസമിതി പ്രസിഡന്റ് എ. പ്രഭാകരൻ. സെക്രട്ടറി കെ. നാരായണൻ, പയ്യാങ്കോട് പാടശേഖര സമിതി സെക്രട്ടറി കബീർ, എ. ഐ. ഗോപി, കെ. ടി. ജോർജ്, കർഷകപ്രതിനിധികൾ കൃഷി അസിസ്റ്റന്റുമാരായ വി. രമ, ദീപിക എന്നിവർ പങ്കെടുത്തു.