കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് കച്ചവട താൽപര്യത്തോടെ ചില സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അത്തരം സ്‌കൂളുകൾക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂൺ ഒന്നാം തീയതിയാണ് സ്‌കൂൾ തുറക്കുന്നത്. എനിക്ക് കിട്ടിയ ഊഹം ശരിയാണെങ്കിൽ ചില സ്കൂകൂളുകളിൽ ഒന്നാം ക്ലാസ് അഡ്‌മിഷൻ ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു. ഒന്നാം ക്ലാസിന്റെ അഡ്‌മിഷൻ ആരംഭിച്ചതു മാത്രമല്ല, കുട്ടിക്ക് എൻട്രൻസ് പരീക്ഷയുമുണ്ട്. അത് കേരളത്തിൽ അംഗീകരിച്ചു കൊടുക്കാൻ കഴിയുന്ന കാര്യമല്ല. ബാലപീഡനമാണ് നടക്കുന്നത്. അത് കഴിഞ്ഞിട്ട് രക്ഷകർത്താവിന് ഇൻ്റർവ്യൂ ഉണ്ട്. ഇക്കാര്യങ്ങൾ ശരിയല്ല.