ഓലകരിച്ചിൽ, വാരിപ്പൂ: കാർഷിക വിദഗ്ദ്ധർ നെന്മാറ പാടശേഖരങ്ങളിൽ സന്ദർശനം നടത്തി.

നെന്മാറ കൃഷിഭവനു കീഴിലെ ഓലകരിച്ചിൽ, വാരിപ്പൂ ബാധിച്ച പാടശേഖരങ്ങളിൽ കാർഷിക വിദഗ്ദ്ധർ സന്ദർശനം നടത്തി. വല്ലങ്ങി തവളാകുളം പാടശേഖര സമിതിയിലെ ബാക്റ്റിരിയൽ ലിഫ് ബ്ലൈറ്റ്, വാരിപ്പൂ ബാധിച്ച സ്ഥലങ്ങളിൽ കേന്ദ്ര സംയോജിത കീടനിയന്ത്രണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ പരിശോധന നടത്തി. പ്ലാൻറ് പ്രൊട്ടക്ഷൻ ഓഫീസർ എലിസമ്പത്ത് ജയാ തോമസ്, അസിസ്റ്റൻറ് പ്ലാൻറ് പ്രൊട്ടക്ഷൻ ഓഫീസർ ടോം ചെറിയാൻ, ടെക്‌നിക്കൽ അസിസ്റ്റന്റ് എസ്. ജെ. അഭിലാഷ്, കൃഷി ഉദ്യോഗസ്ഥരായ അസിസ്റ്റൻറ് കൃഷി ഓഫീസർ സി. സന്തോഷ്, വി. ലിഗിത, ജെ. അജ്‌മൽ, എൽ. വിജയ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.