ഒഴൂർ സ്വദേശിയായ യുവതി സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടർ ആണ് കത്തി നശിച്ചത്. തിരൂരിൽ നിന്നും ഒഴൂരിലേക്ക് പോകുന്ന വഴി പൂക്കയിലെത്തിയപ്പോൾ സ്കൂട്ടറിൽനിന്നും പുകയുയരുന്നത് നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഉടനെ തന്നെ സ്കൂട്ടർ നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു.