എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന്റെ സമാപന സമ്മേളനം

ഗവൺമെൻറ് പോളിടെക്നിക് കോളേജ് പാലക്കാട് എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന്റെ സമാപന സമ്മേളനം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. ബിജോയ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ. വി. ജിതേഷ്, ആന്റണി സിജു ജോർജ്, കെ. സുധീർ, വൈ. റിസ്‌വി. സി. സതീഷ് എന്നിവർ സംസാരിച്ചു.