
പാലക്കാട് ഗവ. ജില്ലാ ആശുപത്രിയിലെ പ്രവർത്തനരഹിതമായ ഉപകരണങ്ങളും ഫർണിച്ചറുകളും റിപ്പയർ ചെയ്ത് ഉപയോഗയോഗ്യമാക്കുവാൻ വേണ്ടി സംഘടിപ്പിച്ച, പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ പുനർജ്ജനി ക്യാമ്പ് സമാപിച്ചു. ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. പി. കെ. ജയശ്രീ മുഖ്യാതിഥി ആയി. പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ ഡോ. പി. ദിലീപ്, ഡോ. ടി. കൃഷ്ണദാസ്, ഡോ. മജീഷ് , എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ. വി. ജിതേഷ്, ഹെൽത്ത് ഇൻസ്പെക്ടർ ഹരിപ്രസാദ്, സിസ്റ്റർ സിമിലി, സിസ്റ്റർ റോഷ്നി, ബി. സുരേഷ് കുമാർ, അഫ്സൽ തുടങ്ങിയവർ സംസാരിച്ചു.