എൻഎസ്എസ് ക്യാമ്പ് സന്ദർശനം…👇

പാലക്കാട് ജില്ലയിലെ വിവിധ നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ നേതൃത്വത്തിൽ “യുവത ഗ്രാമതയുടെ സമഗ്രതയ്ക്കു വേണ്ടി” എന്ന ലക്ഷ്യത്തോടെ നടന്നുവരുന്ന സപ്തദിന ക്യാമ്പുകൾ സംസ്ഥാന എൻഎസ്എസ് ഓഫീസർ ഡോ. ഡി ദേവി പ്രിയ സന്ദർശിച്ചു. ഗവ. വിക്ടോറിയ കോളേജ്, ഗവൺമെൻ്റ് പോളിടെക്നിക് കോളേജ്, മലമ്പുഴ ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, മലമ്പുഴ ഐടിഐ, ഗവൺമെൻറ് മോയൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, മരുതറോഡ് വിഎച്ച്എസ് സ്കൂൾ എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടന്നു വരുന്ന ക്യാമ്പുകൾ സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തി.