ഞാൻ കരഞ്ഞതു പോലെ വയനാട്ടിൽ ഇനിയൊരു കുട്ടിയും കരയരുത്

ഞാൻ കരഞ്ഞതു പോലെ വയനാട്ടിൽ ഇനിയൊരു കുട്ടിയും കരയാൻ ഇടവരരുത്. ഹൃദയം നുറുങ്ങുന്ന വേദനയിൽ ആന ചവിട്ടിക്കൊന്ന അജീഷിന്റെ മകൾ അൽന പറഞ്ഞു. കാട്ടാന ചവിട്ടിക്കൊന്ന പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിൽ അജീഷിന്റെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോടാണ് പറഞ്ഞത്.“എന്റെ ഡാഡി കർഷകനാണ്. കഴിഞ്ഞ വർഷം എൻ്റെ ഡാഡി നട്ട പയർ പാതിയോളം പക്ഷി കൊത്തിക്കൊണ്ടുപോയി. പക്ഷി കൊണ്ടുപോയത് അതി ന് ഭക്ഷണമില്ലാത്തതുകൊണ്ടായിരിക്കാം. എന്നാൽ, ആനക്ക് കാടുണ്ട്. വയനാട്ടിൽ തന്നെ നിറയെ കാടാണ്. പിന്നെ എന്തു കൊണ്ടാണ് കാട്ടാന നാട്ടിലിറങ്ങുന്നത്. കാട്ടാന നാട്ടിലിറങ്ങേ ണ്ട, കാട്ടിലിറങ്ങിയാൽ മതി. അതിനുള്ള സംവിധാനം വയനാ ട്ടിൽ ചെയ്തുകൊടുക്കണം”. എൻ്റെ ഡാഡിക്ക് സംഭവിച്ചത് മറ്റാർക്കും വയനാട്ടിൽ സംഭവിക്കാൻ പാടില്ലെന്നും വിങ്ങലോടെ അൽന പറഞ്ഞു.