നിയമസഭയിൽ ചോദ്യോത്തര വേളയിൽ മറുപടി പറയുന്നതിനിടെ മന്ത്രി വി. ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. ചെറിയ തലകറക്കം അനുഭവപ്പെട്ടെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം, രക്തസമ്മര്‍ദത്തില്‍ വ്യതിയാനം സംഭവിച്ചതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.