നിയന്ത്രണം വിട്ട സ്‌കൂൾ ബസ് മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കണ്ണൂർ വളക്കൈയിൽ ഇന്ന് വൈകുന്നേരമുണ്ടായ അപകടത്തിൽ ചെറുക്കള നാഗത്തിനു സമീപം എം. പി.രാജേഷിന്റെ മകൾ നേദ്യ എസ്.രാജേഷ് (11) ആണ് മരിച്ചത്.

തളിപ്പറമ്പ് ചിന്മയ സ്കൂ‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് നേദ്യ. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. മറിഞ്ഞ ബസ് ഉയർത്തിയപ്പോഴാണ് നേദ്യ ബസിനടിയിൽ പെട്ടന്ന് കണ്ടെത്തിയത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് 14 പേരുടെ പരിക്ക് ഗുരുതരമല്ലെന്നും ആശുപത്രി അധികൃതർ.
അപകടം നടന്ന വാഹനത്തിലെ ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ ഫോൺ ഉപയോഗിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്.