നിർമ്മാണ സാമഗ്രി കയറ്റിവന്ന ലോറി പാടത്തേക്ക് മറിഞ്ഞു. നെന്മാറ ഗേൾസ് ഹൈസ്കൂളിനു സമീപം നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന മണൽ ലോറിയാണ് മറിഞ്ഞത്. ഭാരം കയറ്റിയ ലോറി എത്തിയതോടെ റോഡിന്റെ വശം താഴ്ന്ന് ഇടിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മണ്ണുമാന്തിയന്ത്രം എത്തിച്ച് ലോറി ഉയർത്തി.