നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൻ്റെ പ്രഖ്യാപനം ഏതു സമയവും വരാമെന്നിരിക്കെ, മുന്നണികൾ തിരക്കിട്ട ചർച്ചകളിലാണ്. നേരത്തെ വി. എസ്. ജോയിയുടെ പേരാണ് അൻവർ യുഡിഎഫ് നേതൃത്വത്തോട് നിർദ്ദേശിച്ചിരുന്നത്. ആ നിലപാടിൽത്തന്നെ അൻവർ ഉറച്ചു നിൽക്കുന്നതായാണ് റിപ്പോർട്ട്.