ബെർലിൻ
ജർമനിയിലെ ഡസൽഡോർഫിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി. ഒരു ടൺ ഭാരമുള്ള ബോംബ് സിറ്റിയിലെ മൃഗശാലക്കുസമീപത്താണ് കണ്ടെത്തിയത്. തുടർന്ന് 500 മീറ്റർ ചുറ്റളവില്‍ 13,000 പേരെ താൽക്കാലികമായി ഒഴിപ്പിച്ചു. ബോംബ് നിർവീര്യമാക്കാൻ ശ്രമം തുടരുന്നു. രണ്ട് ലോകയുദ്ധങ്ങൾ അവശേഷിച്ച ആയിരക്കണക്കിന് ബോംബുകൾ ഇപ്പോഴും ജർമനിയിൽ കുഴിച്ചിട്ട നിലയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2017ൽ ഫ്രാങ്ക്ഫർട്ടിൽ 1.4 ടൺ ഭാരമുള്ള ബോംബ് കണ്ടെത്തി. 2021 ഡിസംബറിൽ, മ്യൂണിക് സ്റ്റേഷനുസമീപം രണ്ടാം ലോകയുദ്ധ കാലത്തെ ബോംബ് പൊട്ടിത്തെറിച്ച് നാലുപേർക്ക് പരിക്കേറ്റു.