പാലക്കാട് – കോഴിക്കോട് ഗ്രീൻഫീൽഡ് പാത: വിലനിർണയം പൂർത്തിയായി
ബെന്നി വര്‍ഗീസ്
പാലക്കാട് – കോഴിക്കോട് ഗ്രീൻഫീൽഡ് പാതയ്‌ക്കായി ജില്ലയിൽനിന്ന് ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ വിലനിർണയം പൂർത്തിയായി. ഇതുപ്രകാരം സെന്റിന് 4,92,057 രൂപവരെ നഷ്‌ടപരിഹാരം ലഭിക്കും. അടിസ്ഥാനവില, സമാശ്വാസ പ്രതിഫലം, ഗുണനഘടകം, ത്രി എ വിജ്ഞാപന തീയതിമുതൽ നഷ്‌ടപരിഹാരം നൽകുന്ന തീയതിവരെയുള്ള വർധനവ് എന്നിവയടക്കം സ്ഥലത്തിനുമാത്രം ലഭിക്കുന്ന നഷ്ടപരിഹാരമാണിത്.
ഏറ്റെടുക്കുന്ന സ്ഥലങ്ങളെ പൊതുമരാമത്ത് റോഡിനുസമീപമുള്ള പുരയിട ഭൂമി, പഞ്ചായത്ത്/ സ്വകാര്യ റോഡിനുസമീപമുള്ള വാഹന ഗതാഗത സൗകര്യമുള്ള പുരയിട ഭൂമി, വാഹന ഗതാഗത സൗകര്യമില്ലാത്ത പുരയിട ഭൂമി, പൊതുമരാമത്ത് റോഡിനുസമീപമുള്ള നികത്തപ്പെട്ട നിലം, പഞ്ചായത്ത്/ സ്വകാര്യ റോഡിനുസമീപമുള്ള വാഹനഗതാഗത സൗകര്യമുള്ള നികത്തിയ നിലം, വാഹന സൗകര്യമില്ലാത്ത നികത്തിയ നിലം, പൊതുവാഹന ഗതാഗത സൗകര്യമുള്ള നിലം, പൊതുവാഹന ഗതാഗത സൗകര്യമില്ലാത്ത നിലം എന്നിങ്ങനെ തരംതിരിച്ചാണ് നഷ്‌ടപരിഹാരം നൽകുന്നത്.
മരങ്ങൾക്കും കാർഷിക വിളകൾക്കും കെട്ടിടങ്ങൾക്കും അതത് വകുപ്പുകൾ നിർണയിക്കുന്ന വിലയുടെ ഇരട്ടി തുകയും ലഭിക്കും. നഷ്‌ടപരിഹാര നിർണയം അന്തിമഘട്ടത്തിലാണെന്നും ഇത് പൂർത്തിയായാൽ ഭൂമി വിട്ടൊഴിയാൻ സ്ഥലമുടമകൾക്ക് നോട്ടീസ് നൽകുമെന്നും അധികൃതർ അറിയിച്ചു. നോട്ടീസ് ലഭിച്ച് രണ്ടുമാസത്തിനകം ഭൂമിയും കെട്ടിടങ്ങളും വിട്ടൊഴിയണം.
വിവിധ വില്ലേജുകളിൽ ഓരോ വിഭാഗം ഭൂമിക്കും സെന്റിന് ലഭിക്കുന്ന നഷ്‌ടപരിഹാരം