കാലാവസ്ഥാ അധിഷ്ഠിത വിള ഇൻഷുറൻസ്: അപേക്ഷാ തീയതി നീട്ടി

പാലക്കാട്

കർഷകർക്ക് കാലാവസ്ഥാ അധിഷ്ഠിത വിള ഇൻഷുറൻസിന് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഏഴ് വരെ ദീർഘിപ്പിച്ചതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. നേരത്തെ ആഗസ്ത 31 വരെയായിരുന്നു അപേക്ഷിക്കാനുള്ള തിയതി. പോർട്ടൽ തകറാറിലായതിനെ തുടർന്ന് നിരവധി കർഷകർക്ക് 31നുമുമ്പ് അപേക്ഷ സമർപ്പിക്കാൻ സാധിച്ചിരുന്നില്ല. പോർട്ടലിലെ തകരാർ പരിഹരിക്കണമെന്നും സമയം നീട്ടണമെന്നും കർഷകർ ആവശ്യപ്പെട്ടിരുന്നു.