സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തിൽ ശ്രദ്ധ വേണം:സുപ്രീം കോടതി
?️സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നത് കരുതലോടെ വേണമെന്നും അല്ലാത്ത പക്ഷം അതിന്റെ പ്രത്യാഘാതം നേരിടാൻ തയാറായിരിക്കണമെന്നും സുപ്രീം കോടതി. ഫെയ്സ്ബുക്കിൽ വനിതാ മാധ്യമ പ്രവർത്തകർക്കെതിരേ മോശം പരാമർശം നടത്തിയതിനു തനിക്കെതിരായ നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടനും തമിഴ്നാട് മുൻ എംഎൽഎയുമായി എസ്.വി. ശേഖർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണു പരമോന്നത കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക്
?️ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും. ഓഗസ്റ്റ് 22 മുതൽ 24 വരെയാണ് ഉച്ചകോടി. ഉച്ചകോടിക്കു ശേഷം ഓഗസ്റ്റ് 25ന് മോദി ഗ്രീസ് സന്ദർശിക്കുമെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ഗ്രീക് പ്രധാനമന്ത്രി കിരിയാകോസോ മിത്സോതകീസിന്‍റെ ക്ഷണപ്രകാരമാണ് മോദി ഗ്രീസിലെത്തുന്നത്.
ഡൽഹിയിൽ ജി-20 വിരുദ്ധ സെമിനാർ തടഞ്ഞ് പൊലീസ്
?️ട്രേഡ് യൂണിയനുകളും സാമൂഹ്യപ്രവർത്തരും ചേർന്ന് സംഘടിപ്പിച്ച ജി-20 വിരുദ്ധ സെമിനാർ തടഞ്ഞ് ഡൽഹി പൊലീസ്. ഡൽഹിയിലെ സിപിഎമ്മിന്‍റെ പഠനകേന്ദ്രമായ സുർജിത് ഭവനിലാണ് വി -ട്വന്‍റി എന്ന പേരിൽ മൂന്നു ദിവസത്തെ സെമിനാർ ആസൂത്രണം ചെയ്തിരുന്നത്. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിന് അനുമതി വാങ്ങിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് സെമിനാർ തടഞ്ഞത്. അകത്തുള്ളവരോട് മുഴുവൻ പുറത്തിറങ്ങാൻ ആവശ്യപ്പെട്ട പൊലീസ് പരിപാടിയിൽ പങ്കെടുത്തവരുടെ പട്ടികയും ആവശ്യപ്പെട്ടു.
ലോകത്തെ ഏറ്റവും ഉയരം കൂടിയ റോഡ് ലഡാക്കില്‍ നിര്‍മിക്കുന്നു
?️ലോകത്തിലെ ഗതാഗതയോഗ്യമായ ഏറ്റവും ഉയരം കൂടിയ റോഡ് നിര്‍മാണത്തിന് ലഡാഖിൽ തുടക്കം. ലികാരു- മിഗ് ലാ- ഫുക് ചെ മേഖലയിലാണ് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ വനിതാ വിഭാഗം ആള് വിമന്‍ റോഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ നേതൃത്വത്തില്‍ റോഡ് നിർമിക്കുന്നത്. കേണല്‍ പൊനുങ് ഡൊമിങ് നയിക്കുന്ന അഞ്ചംഗ വിമന്‍ ബോര്‍ഡര്‍ റോഡ് ടാസ്ക് ഫോഴ്സിനാണു നിർമാണത്തിന്റെ മേൽനോട്ടം.
ഇന്ത്യയുടെ സ്വന്തം റിവോൾവർ ‘പ്രബൽ’ വിപണിയിലേക്ക്
?️ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ദീർഘദൂര റിവോൾവർ ‘പ്രബൽ’ പുറത്തിറങ്ങി. 50 മീറ്റർ വരെയാണ് പ്രബലിന്റെ ഫയറിങ് റേഞ്ച്. വിപണിയിൽ ലഭ്യമായ മറ്റ് റിവോൾവറുകളുടെ രണ്ടു മടങ്ങാണിത്. 76 എംഎം ബാരൽ നീളമുള്ള തോക്കിന് വെടിയുണ്ടകൾ ഇല്ലാതെ 675 ഗ്രാം ഭാരമുണ്ട്. 177.6 മില്ലി മീറ്ററാണു നീളം. സൈഡ് സ്വിങ് സിലിണ്ടർ ഘടിപ്പിച്ചിട്ടുള്ള ആദ്യ റിവോൾവർ കൂടിയാണു പ്രബൽ. ഒരേസമയം ആറു റൗണ്ട് വരെ വെടിവയ്ക്കാൻ കഴിയും.
ജന്‍ധന്‍ അക്കൗണ്ടുകളുടെ എണ്ണം 50 കോടി കവിഞ്ഞു
?️രാജ്യത്തുടനീളമുള്ള പൗരന്മാർക്കെല്ലാം ബാങ്കിങ് സൗകര്യങ്ങള്‍ സാര്‍വത്രികമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2014ൽ ആരംഭിച്ച പ്രധാനമന്ത്രി ജന്‍ധന്‍ യോജന സുപ്രധാന നാഴികക്കല്ല് പിന്നിട്ടു.ബാങ്കുകള്‍ സമര്‍പ്പിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2023 ഓഗസ്റ്റ് ഒമ്പതു വരെ രാജ്യത്താകെ ജന്‍ധന്‍ അക്കൗണ്ടുകളുടെ എണ്ണം 50 കോടി കവിഞ്ഞു. ഇതില്‍ 56 ശതമാനം അക്കൗണ്ടുകളും സ്ത്രീകളുടേതാണ്. 67 ശതമാനം അക്കൗണ്ടുകള്‍ ഗ്രാമീണ മേഖലയിലും. രണ്ട് ലക്ഷം കോടി രൂപയിലേറെയാണ് ഈ അക്കൗണ്ടുകളിലെ നിക്ഷേപം.
കെടിഎം 390 ഡ്യൂക്കിൽ ലഡാഖിലേക്ക് കുതിച്ച് രാഹുൽ ഗാന്ധി
?️ലഡാഖിലെ പാംഗോങ് ത്സോ തടാകക്കരയിലേക്ക് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ബൈക്ക് യാത്ര. ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച രാഹുൽ തന്നെയാണ് മഞ്ഞുമൂടിയ മലനിരകളിലെ യാത്രാ വിവരം വെളിപ്പെടുത്തിയത്. രണ്ടു ദിവസത്തെ സന്ദർശനത്തിനു വ്യാഴാഴ്ചയാണു രാഹുൽ ലഡാഖിലെത്തിയത്. പിന്നീട് ഈ മാസം 25 വരെ ഇവിടെ തുടരാൻ തീരുമാനിക്കുകയായിരുന്നു. ജാക്കറ്റും ഹെൽമെറ്റും ധരിച്ച് തന്റെ കെടിഎം 390 ഡ്യൂക്കിലാണ് പാംഗോങ് തടാകത്തിന് സമീപത്തെത്തിയത്.
ട്രെയിനിൽ തീപ്പിടുത്തം ?️മുംബൈ- ബംഗളൂരു ഉദ്യാന്‍ എക്‌സ്പ്രസ് ട്രെയിനില്‍ തീപിടിത്തം. ഇന്ന് രാവിലെ ബംഗളൂരു കെഎസ്ആർ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.5.45ന് ട്രെയിൻ സ്റ്റേഷനിലെത്തിയിരുന്നു. 7:30 ഓടെയാണ് കോച്ചുകളിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്. തുടര്‍ന്ന് അഗ്‌നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി തീയണച്ചു.കോച്ചുകള്‍ക്കാണ് തീപിടിച്ചത്.
സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെയുള്ള നുണക്കഥകൾ ജനം തള്ളിക്കളയുമെന്ന് എം വി ഗോവിന്ദൻ
?️കേരളത്തിൽരാഷ്‌ട്രീയ അഴിമതി അവസാനിപ്പിച്ച, അഴിമതി തൊണ്ടുതീണ്ടാത്ത എൽഡിഎഫ് സർക്കാരിനും അതിന്റെ നേതൃത്വത്തിനുമെതിരെ നടത്തുന്ന കള്ളപ്രചാരവേല ജനങ്ങൾ തള്ളിക്കളയുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻപറഞ്ഞു. സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കള്ളക്കഥകൾഓരോന്നായി മെനയുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുവേളയിലും അതിനുമുമ്പും ഇതായിരുന്നു സ്ഥിതി. അതൊന്നും ജനങ്ങൾമുഖവിലയ്ക്കെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്‌കൂൾ കുട്ടികൾക്ക് ഓണക്കാലത്ത് സൗജന്യ അരി ?️ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്‌കൂൾകുട്ടികൾക്ക് ഈ ഓണക്കാലത്ത് അഞ്ച് കിലോഗ്രാം വീതം സൗജന്യ അരി വിതരണം ചെയ്യാൻപൊതുവിദ്യാഭ്യാസ വകുപ്പ്. അരി വിതരണം ചെയ്യാനുള്ള അനുമതി പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് നൽകി.കേരള സ്റ്റേറ്റ് സിവിൽസപ്ലൈസ് കോർപ്പറേഷന്റെ കൈവശം സ്റ്റോക്ക് ഉള്ള അരിയിൽനിന്നാണ് അരി വിതരണം ചെയ്യുക. അരി സപ്ലൈകോ തന്നെ സ്‌കൂളുകളിൽനേരിട്ട് എത്തിച്ച് നൽകും.
സംവിധായകൻ വർക്കല വി ജയകുമാർ അന്തരിച്ചു
?️സിനിമാസംവിധായകനും ടെലിവിഷൻഷോകളുടെ ക്രിയേറ്റീവ് ഡയറക്ടറുമായ വർക്കല വി ജയകുമാർ (61) അന്തരിച്ചു. വർക്കല ഗവ. താലൂക്ക് ആശുപത്രിക്കുസമീപം വിജയവിലാസത്തിലായിരുന്നു താമസം. സംസ്‌കാരം തിങ്കൾ പകൽ 11ന്.വാനര വിലാസമാണ് സംവിധാനം ചെയ്ത സിനിമ. മാനത്തെ കൊട്ടാരം, പ്രിയപ്പെട്ട കുക്കു, ചന്ത, ആലഞ്ചേരി തമ്പ്രാക്കൾ തുടങ്ങി 18 ഓളം സിനിമകളുടെ സഹസംവിധായകനാണ്. നിങ്ങൾക്കും ആകാം കോടീശ്വരൻ, അടി മോനേ ബസർ തുടങ്ങിയ റിയാലിറ്റിഷോകളുടെ ക്രിയേറ്റീവ് ഡയറക്ടറായിരുന്നു. സീരിയലുകളും സംവിധാനം ചെയ്‌തിട്ടുണ്ട്.
അത്തച്ചമയ ഘോഷയാത്ര
?️ഓണാഘോഷങ്ങൾക്ക് തുടക്കംകുറിച്ച് ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഞായറാഴ്‌ച നടക്കും. രാവിലെ ഒമ്പതിന് അത്തംനഗറിൽ (ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട്) മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അത്തപ്പതാക ഉയർത്തും. നടൻ മമ്മൂട്ടി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും അണിനിരക്കുന്ന വർണശബളമായ ഘോഷയാത്ര രാജനഗരിയെ വലംവയ്‌ക്കും.
രാജസ്ഥാനിൽ ആൾക്കൂട്ട ആക്രമണം
?️ രാജസ്ഥാനിലെ അൽവാറിൽ അനധികൃതമായി മരം മുറിക്കാൻ ശ്രമിച്ചെന്നാരോപിച്ചുള്ള ആൾക്കൂട്ട ആക്രമണത്തിൽ മുസ്ലിം യുവാവ് കൊല്ലപ്പെട്ടു. വാസിം എന്നയാളാണ് രാംപുർ മേഖലയിൽ വ്യാഴം രാത്രിയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രണ്ടു പേർക്ക് പരിക്കുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം പന്ത്രണ്ടോളം പേരടങ്ങുന്ന സംഘമാണ് വാസിമിനെയും സുഹൃത്തുക്കളെയും മർദിച്ചത്.
ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് 1000 രൂപ ഉത്സവബത്ത പ്രഖ്യാപിച്ചു
?️ഓണത്തിന് ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് 1000 രൂപ ഉത്സവബത്ത നല്‍കുമെന്ന് തദ്ദേശ സ്വയം ഭരണ മന്ത്രി എം.ബി. രാജേഷ്. ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും തനതു ഫണ്ടില്‍ നിന്ന് തുക നല്കാന് അനുവാദം നല്കി ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്തെ 33,378 ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കും. തുക വിതരണം ചെയ്യാന്‍ ആവശ്യമായ അടിയന്തിര നടപടികള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു
വന്ദേഭാരതിൽ ആദ്യയാത്രയ്ക്ക് ഒരുങ്ങി മുഖ്യമന്ത്രി
?️വന്ദേഭാരത് ട്രെയിനിലെ ആദ്യ യാത്രയ്ക്ക് ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ യാത്ര ചെയ്യുന്നതിനാൽ ട്രെയിനിന് അകത്തും പുറത്തും വൻ സുരക്ഷാ മുൻകരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത്. കണ്ണൂരിൽ നിന്ന് എറണാകുളത്തേക്കാണ് മുഖ്യമന്ത്രി വന്ദേഭാരതിൽ യാത്ര ചെയ്യുക.
കേന്ദ്രവിഹിതം മുടങ്ങിയിട്ടും ക്ഷേമപെൻഷന് 1,762 കോടി അനുവദിച്ചു
?️ഓണം പ്രമാണിച്ച് എല്ലാ ഗുണഭോക്താക്കൾക്കുമുള്ള രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചുവെന്നും സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 212 കോടി രൂപയുമുൾപ്പെടെ 1,762 കോടി രൂപ അനുവദിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യത
?️അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ബംഗാൾ – വടക്കൻ ഒഡീശ തീരത്തിനും മുകളിലായി ന്യൂനമർദം സ്ഥിതി ചെയ്യുന്നതിനാലാണ് മഴ പ്രവചിച്ചിരിക്കുന്നത്.