കൈപൊള്ളാതെ ഓണപ്പൂക്കളം ഒരുക്കാം

ഓണക്കാലത്ത്‌ അത്തം മുതൽ പൂക്കളുടെ വിപണിയിൽ തമിഴ്നാട്ടിൽ വില ഉയരുമെങ്കിലും ഇക്കുറി ഉൽപ്പാദനം കൂടിയതിനാൽ കാര്യമായ വർധനയില്ല. കൈപൊള്ളാതെ പൂക്കൾ വാങ്ങാൻ കഴിയുന്നതിന്റെ ആശ്വാസത്തിൽ മലയാളികളും. ഒട്ടംഛത്രം, കോയമ്പത്തൂർ, തെങ്കാശി മാർക്കറ്റുകളിലാണ് കേരളത്തിലേക്കുള്ള പൂക്കൾ ഏറ്റവും അധികം എത്തിചേരുന്നത്. 

കലാലയങ്ങളിലും വിദ്യാലയങ്ങളിലും,സ്ഥാപനങ്ങളും ഓണാഘോഷത്തിന് തയ്യാറെടുക്കുന്നത് വെള്ളി, ശനി ദിവസങ്ങളിലാണ്‌ ആ ദിവസങ്ങളിൽ മാർക്കറ്റിലേക്ക് അധികം പൂക്കൾ എത്തുന്നത്‌. ഇത്തവണ അധിക പണച്ചെലവില്ലാതെ പൂക്കളം ഒരുക്കാം. പാലക്കാട് കേരള അതിർത്തി ജില്ലകളിലും പഞ്ചായത്തും സംഘടനകളും ജെണ്ടുമല്ലി കൃഷി വ്യാപകമായി ചെയ്‌തിട്ടുണ്ട്‌. ഇവിടങ്ങളിൽ ഓണക്കാലവിളവെടുപ്പ് നടത്തുന്നത് വില നിയന്ത്രണാതീതമായി ഉയരാതെ പിടിച്ച്‌നിർത്താൻ സാധിക്കും. വരും ദിവസങ്ങളിൽ കർണ്ണാടകയിൽനിന്നും പൂക്കൾ എത്തിയതും കേരളീയർക്ക് ആശ്വാസമായി.

     സത്യമംഗലം, ഹൊസൂർ, കോയമ്പത്തൂർ പരിസര പ്രദേശങ്ങളിൽ നിന്നും മാർക്കറ്റിലെത്തിയ പൂക്കൾക്ക് വ്യാഴാഴ്ച മഞ്ഞ, ഓറഞ്ച്,  ജെണ്ടുമല്ലിപൂക്കൾക്ക് 40 രൂപയും, വാടമല്ലി 80, റോസ് 200, വെള്ള ജമന്തി 400 രൂപ വിലക്കാണ് അരളി, കോഴിവാലൻ തുടങ്ങിയ പൂക്കൾ 20 രൂപക്കുമാണ് വിൽപ്പന നടന്നത്. പൂക്കൾ ഉണ്ടായി തുടങ്ങിയതിന് ശേഷം മഴ ലഭിക്കാതെ വന്നതോടെ ഇരട്ടിവിളവാണ് കർഷകർക്ക് ലഭിച്ചത്. ഓണത്തോട് അനുബന്ധിച്ച കോയമ്പത്തൂർ, നീലഗിരി ജില്ലകളിൽ സർക്കാർ അവധി നൽകിയതും തമിഴ്നാട്ടിലും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.