ന്യൂഡല്‍ഹി> ഇന്ത്യന്‍ ബഹിരാകാശചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച ഇന്ത്യ . ദ്രുവരഹസ്യങ്ങള് തേടി ചാന്ദ്രയാന്‍ 3 ബുധന്‍ വൈകിട്ട് 6.03 ന്
ചന്ദ്രനില്‍ സോഫ്റ്റ്ലാന്‍ഡ് ചെയ്തു. ഇതിനുമുന്‍പു ചന്ദ്രനില്‍ ഇറങ്ങിയിട്ടുള്ള യുഎസ്, സോവിയറ്റ് യൂണിയന്, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇതോടെ ഇന്ത്യയുടെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടു.
വൈകിട്ട് 5.44 നു ചന്ദ്രോപരിതലത്തില്‍നിന്ന് ഏകദേശം 25 കിലോമീറ്റര്‍ ഉയരത്തില്‍ വച്ചാണ് ഇറങ്ങല്‍ പ്രക്രിയ തുടങ്ങിയത്. ലാന്‍ഡറിലെ 4 ത്രസ്റ്റര്‍ എന്‍ജിനുകള്‍ വേഗം കുറച്ചു സാവധാനം ഇറങ്ങാന്‍ സഹായിച്ചു. നാലു വര്‍ഷം മുമ്പ് അവസാനനിമിഷം കൈവിട്ട സ്വപ്നമാണ് ഇന്ത്യ ഇതോടെ
കീഴടക്കിയിരിക്കുന്നത്