? രാജ്യത്തെ 80 ശതമാനം ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നവരെന്ന് പ്യൂ ഗവേഷണ കേന്ദ്രത്തിന്‍റെ സർവെ. പത്തിൽ ഏഴ് ഇന്ത്യക്കാരും ആഗോളതലത്തിൽ രാജ്യത്തിന്‍റെ സ്വാധീനം സമീപകാലത്ത് വർധിച്ചുവരുന്നതായി വിശ്വസിക്കുന്നെന്നും സർവെ പറയുന്നു. ഡൽഹിയിൽ അടുത്തയാഴ്ച നടക്കുന്ന ജി 20 ഉച്ചകോടിക്കു മുന്നോടിയായാണു സർവെ നടത്തിയത്.
?അടുത്ത വർഷം നടക്കാനിരിക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി അഭ്യൂഹങ്ങൾ കനക്കുന്നു. പാചക വാതകത്തിന് വില കുറച്ചതോടെയാണ് ഇത്തരത്തിലുള്ള ചർച്ചകൾക്ക് ചൂടുപിടിച്ചത്.നിലവിലുള്ള പതിനേഴാം ലോക്‌സഭയ്ക്ക് 2024 മേയ് വരെ കാലാവധിയുണ്ട്. എന്നാൽ, ഈ വർഷം ഡിസംബറിൽ തന്നെ തെരഞ്ഞെടുപ്പ് നടത്തിയേക്കുമെന്നാണ് പ്രതിപക്ഷത്തെ ചില നേതാക്കൾ അടക്കം സംശയം പ്രകടിപ്പിക്കുന്നത്.
?ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ 1ൽ ഘടിപ്പിച്ച പിഎസ്എൽവിസി 57 റോക്കറ്റിന്‍റെ ചിത്രം പങ്കുവെച്ച് ഐഎസ്ആർഒ. പിഎസ്എൽവി റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. ചന്ദ്രയാൻ 3 വിജയകരമായി തുടരുന്നതിന്‍റെ ആത്മവിശ്വാസത്തിലാണ് സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ദൗത്യത്തിന് ഐഎസ്ആർഒ ഒരുങ്ങുന്നത്.
?അരുണാചൽപ്രദേശ് അടക്കമുള്ള ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയുള്ള ചൈനയുടെ ഔദ്യോഗിക ഭൂപടത്തിനെതിരെ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇത് ഗൗരവ്വമേറിയ വിഷയമാണ്. ലഡാക്കിലെ ഒറിഞ്ച് ഭൂമിപോലും നഷ്ടമായില്ലെന്ന മോദിയുടെ വാദം നുണയാണെന്നും രാഹുൽഗാന്ധി പ്രതികരിച്ചു. ചൈനയ്ക്കെതിരെ കർശന നിലാപാടു വേണമെന്നും ശശി തരൂരും പ്രതികരിച്ചു. പ്രശ്നങ്ങളുണ്ടാകുമ്പോൾ ചൈനയെ പ്രതിഷേധം അറിയിച്ചതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
?മണിപ്പൂരിൽ വീണ്ടും വെടിവെയ്പ്പ്. ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഏഴുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കുക്കികൾക്ക് സ്വാധീനമുള്ള ചുരചന്ദ്പുർ, മെയ്തെയ് വിഭാഗത്തിനു സ്വാധീനമുള്ള ബിഷ്നുപുർ ജില്ലകളുടെ അതിർത്തി മേഖയലിയാണ് വെടിവെയ്പ്പുണ്ടായത്. നെൽപ്പാടങ്ങളിൽ പണിക്കെത്തിയ കർഷകർക്കുനേരെയാണ് ആക്രമണം ഉണ്ടായത്.
?റഷ്യക്കെതിരെ ഡ്രോൺ ആക്രമണം തുടർന്ന് യുക്രെയ്ൻ. റഷ്യയിലെ സ്കോഫ് വിമാനത്താവളത്തിലാണ് ആക്രമണം ഉണ്ടായത്. പിന്നാലെ വിമാനത്താവളത്തിൽ തീപിടുത്തമുണ്ടായി. രണ്ട് വിമാനങ്ങൾ ക്തതി നശിച്ചതായും നാലു വിമാനങ്ങൾക്ക് കേടുപാടു സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
?വസ്ത്രങ്ങൾ അലക്കാനിട്ടും വീട്ടുപകരണങ്ങൾ അലക്ഷ്യമായി കൂട്ടിയിട്ടും കെട്ടിടങ്ങളുടെ ബാൽക്കണികൾ ദുരുപയോഗം ചെയ്താൽ കെട്ടിടയുടമക്ക് 200 റിയാൽ മുതൽ ആയിരം റിയാൽ വരെ പിഴ ഈടാക്കുമെന്ന് സൗദി മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ്, ഹൗസിംഗ് മന്ത്രാലയം അറിയിച്ചു.
?ഉത്തർപ്രദേശിൽ മുസ്ലിം വിദ്യാർഥിയെ അധ്യാപിക സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. നാലാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.
?പുനൈയിൽ കടയിലുണ്ടായ തീപിടുത്തത്തിൽ നാലു പേർ മരിച്ചു. ഒരു കുടുംബത്തിലെ നാലുപേരാണ് മരിച്ചത്. ഇന്നു പുലർച്ചെയാണ് അപകടം ഉണ്ടായത്.രാജസ്ഥാൻ സ്വദേശികളായ ദമ്പതിമാരും ഇവരുടെ രണ്ടുമക്കളുമാണ് മരിച്ചത്. അപ്പാർട്ട്മെന്‍റ് സമുച്ചയത്തിനു താഴെയായി ഇലക്ട്രിക് ഹാർഡ് വെയർ ഷോപ്പിലാണ് തീപിടുത്തമുണ്ടായത്. ഇതിനോടു ചേർന്നുള്ള മുറിയാലാണ് അവർ താമസിച്ചിരുന്നത്.
?പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹോളിവുഡ് ആക്ഷൻ ചിത്രം ടെർമിനേറ്ററിലെ നായക കഥാപാത്രമായി ചിത്രീകരിക്കുന്ന പോസ്റ്റർ ബിജെപി എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ചു.
? കേരളത്തിൽ ഓണനാളുകളിൽ കുടിച്ച് തീർത്തത് 665 കോടി രൂപയുടെ മദ്യം. കഴിഞ്ഞ എട്ട് ദിവസങ്ങളിലെ കണക്കാണിത്. കഴിഞ്ഞ വർഷം ഓണനാളുകളിൽ 624 കോടിയുടെ മദ്യമാണ് ബെവ്കോ വഴി വിറ്റഴിച്ചത്.ഉത്രാട ദിനത്തില്‍ ബെവ്‌കോയിലൂടെ വിറ്റത് 116.2 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തേക്കാൾ നാലു കോടിയുടെ മദ്യമാണ് അധികമായി വിറ്റത്. കഴിഞ്ഞ വർഷം 112.07 കോടിയായിരുന്നു.
?കേരളത്തിന് ഓണ സമ്മാനമായി രണ്ടാം വന്ദേ ഭാരത് ട്രെയിൻ അനുവദിച്ചതായി റിപ്പോർട്ട്. ഡിസൈൻ മാറ്റം വരുത്തിയ വന്ദേ ഭാരതിന്‍റെ ആദ്യ റേക്കാണ് അനുവദിച്ചത്. എട്ട് കോച്ചടങ്ങിയ ആദ്യ റേക്ക് ബുധനാഴ്ച വൈകിട്ട് മംഗലാപുരത്തേക്ക് പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ
.? ഈ ഓണക്കാലത്ത് കണ്‍സ്യൂമര്‍ഫെഡിന് 106 കോടിയുടെ റെക്കോര്‍ഡ് വിൽപ്പന. സഹകരണ സംഘങ്ങള്‍ നടത്തിയ 1500 ഓണച്ചന്തകളിലൂടെയും 175 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയുമാണ് കണ്‍സ്യൂമര്‍ഫെഡ് ഈ വിൽപ്പന കൈവരിച്ചത്. കേരളത്തിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ പ്രധാന പങ്ക് വഹിച്ചുവെന്നും ഓണച്ചന്തകളിലെ വന്‍തിരക്കും വിൽപ്പന വര്‍ധനവും ഇതാണ് തെളിയിക്കുന്നതെന്നും കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് പറഞ്ഞു
? പാല്‍, പാലുത്പനങ്ങള്‍ എന്നിവയുടെ വില്‍പ്പനയില്‍ റെക്കോഡുമായി മില്‍മ. നാല് ദിവസം കൊണ്ട് 1,00,56,889 ലിറ്റര്‍ പാൽ മില്‍മ വഴി വിറ്റഴിച്ചു. 25 മുതല്‍ ഓഗസ്റ്റ് 28 വരെയുള്ള കണക്കുകളാണിത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 6.5 ശതമാനത്തിന്‍റെ വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ കൊല്ലം 94,56,621 ലക്ഷം ലിറ്റര്‍ പാലാണ് ഇതേ കാലയളവില്‍ വിറ്റു പോയത്.
?കോൺഗ്രസ് എംപി അധിർ രഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ പിൻവലിച്ചേക്കും. ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവു കൂടിയായ ചൗധരി ഇന്ന് പ്രിവിലേജ് കമ്മിറ്റിക്കു മുന്നിൽ ഹാജരായതിനു പിന്നാലെയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച ശുപാർശ ഉടൻ സ്പീക്കർക്ക് കൈമാറും.
?ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് സീറ്റു ഉറപ്പിക്കാനുള്ള നീക്കങ്ങളാണ് നരേന്ദ്ര മേദി നടത്തുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കർണാടക തെരഞ്ഞെടുപ്പിലെ പരാജയവും ഇന്ത്യ മുന്നണിയുടെ വിജയകരമായ രണ്ട് യോഗങ്ങളും ബിജെപിയെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. അതിനു മുന്നോടിയായണ് കേന്ദ്രം എൽപിജി നിരക്കുകൾ കുറച്ചത്. വോട്ടുകൾ കുറയാൻ തുടങ്ങുമ്പോൾ തിരെഞ്ഞെടുപ്പ് സമ്മാനങ്ങളും വിതരണവും ആരംഭിക്കും. ആ കസേരയിൽ പിടിച്ചിരിക്കാൻ മോദി എന്തും ചെയ്യുമെന്നും ഇനിയും കൂടുതൽ സമ്മാനങ്ങൾ പ്രതീക്ഷിക്കാമെന്നും ഖാർഗെ പറഞ്ഞു.
?സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉന്നയിച്ച ചോദ്യങ്ങൾക്കു മറുപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ. താൻ നിയമവിരുദ്ധമായ നിർമാണപ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും, എന്നാൽ, സിപിഎമ്മിന്‍റെ സംസ്ഥാന ആസ്ഥാനമായ എകെജി സെന്‍റർ പട്ടയ ഭൂമിയിൽ നിയമവിരുദ്ധമായി നിർമിച്ചതാണെന്നുമാണ് കുഴൽനാടന്‍റെ പുതിയ ആക്ഷേപം.
?മലയാളി ഓണാഘോഷത്തിന്‍റെഭാഗമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കുടിച്ചുതീര്‍ത്തത് 665 കോടി രൂപയുടെ മദ്യം. ബെവ്റെജസ് ഔട്ട്‌ലെറ്റുകളിലും ബാറുകളിലുമായാണ് ഇത്രയും മദ്യം സംസ്ഥാനത്ത് ഓണത്തോടടുപ്പിച്ചുള്ള ദിവസങ്ങളിൽ വിറ്റു പോയത്. കഴിഞ്ഞ എട്ടു ദിവസങ്ങളിലായി 665 കോടി രൂപയുടെ മദ്യമാണു വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് 624 കോടിയുടെ മദ്യമാണു വിറ്റുപോയത്. അതേസമയം ഇത്തവണ ഉത്രാട ദിവസം മാത്രം 121 കോടി രൂപയുടെ മദ്യമാണു സംസ്ഥാനത്താകെ വില്‍പ്പന നടന്നത്. ബെവ്കോ ഔട്ട്‌ലെറ്റുകളിലൂടെ മാത്രം 116.2 കോടി രൂപയുടെ മദ്യം വിറ്റുപോയി. ബാറുകള്‍ വഴി 4.8 കോടിയുടെ മദ്യവും വില്‍പ്പന നടന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം ഔട്ട് ലെറ്റുകളിലൂടെ 112.07 കോടിരൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്.
? തൃശൂർ ജില്ലയിൽ വ്യത്യസ്ത സംഭവങ്ങളിൽ ബുധനാഴ്ച വൈകിട്ട് രണ്ട് യുവാക്കൾ കുത്തേറ്റു മരിച്ചു.മുർഖനിക്കരയിലെ കുമ്മാട്ടി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിലാണ് ഒരു കൊലപാതകം നടന്നത്. ഇരുപത്തെട്ടുകാരനായ മുളയം സ്വദേശി അഖിലാണ് മരിച്ചത്. മൃതദേഹം തൃശൂർ ജില്ലാ ആശുപത്രിയിൽ.കണിമംഗലം റെയിൽവേ ട്രാക്കിനു സമീപത്തായിരുന്നു മറ്റൊരു കൊലപാതകം. പൂത്തോൾ സ്വദേശി വിഷ്ണു എന്ന കരുണാമയൻ (25) ആണ് കൊല്ലപ്പെട്ടത്. വിവിധ ക്രിമിനൽ കേസുളിൽ പ്രതിയായ ഇയാൾ കാപ്പ ചുമത്തി നാടുകടത്തപ്പെട്ടിരുന്നു. കാലാവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന.
?ആധാർ കാർഡ് ഉപയോക്താക്കൾക്ക് ആധാർ രേഖകൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തിയതി സെപ്റ്റംബർ 14 ആണ്. നേരത്തെ ജൂൺ 14 ആയിരുന്ന തിയതി വീണ്ടും നീട്ടിയാണ് സെപ്റ്റംബർ 14 ആക്കിയത്.ഒപ്പം ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കാനുള്ള സമയവും അടുത്ത് വരികയാണ്. സെപ്റ്റംബർ 30 ആണ് ആധാർ-പാൻ ലിങ്കിംഗിനുള്ള അവസാന തിയതി.?മണ്ണാർക്കാട് കോട്ടോപ്പാടത്ത് കുളത്തിൽ കുളക്കാനിറങ്ങിയ മൂന്നു സഹോദരിമാർ കുളത്തിൽ മുങ്ങിമരിച്ചു. ഭീമനാട് സ്വദേശിനികളായ റമീഷ (23), റിൻസി (18), നാഷിദ (26) എന്നിവരാണ് മരിച്ചത്.
?കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.സി. മൊയ്തീൻ നാളെ ഇഡിക്കു മുന്നിൽ ഹാജരാകില്ല. അസൗകര്യം പ്രകടിപ്പിച്ച് അദ്ദേഹം ഇഡിക്ക് കത്തയച്ചു. വിശദമായ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് 25 നാണ് മൊയ്തീനു ഇഡി കത്തയച്ചത്. ഇതിനു മറുപടി ഇമെയിൽ വഴിയാണ് മറുപടി നൽകിയത്.
?കരുവന്നൂർ സഹകരണ ബാങ്കിൽ ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപമുള്ള ക്യാൻസർ ബാധിതനായ മാപ്രാണം സ്വദേശി ജോഷി തിരുവോണനാളിൽ ബാങ്കിനെതിരെ വീട്ടുമുറ്റത്ത് നിരാഹാര സമരം നടത്തി.
?സൈബർ അധിക്ഷേപ പരാതിയിൽ പൂജപ്പുര പൊലീസ് പുതുപ്പള്ളിയിലെത്തി അച്ചു ഉമ്മന്റെ മൊഴി രേഖപ്പെടുത്തി.വനിതാ കമ്മിഷനിലും, സൈബർ സെല്ലിലും, പൂജപ്പുര പൊലീസ് സ്റ്റേഷനിലും അച്ചു ഉമ്മൻ പരാതി നൽകിയിരുന്നു.സൈബർ അധിക്ഷേപത്തിനെതിരെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. അച്ചു ഉമ്മനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട സെക്രട്ടേറിയേറ്റിലെ മുൻ ഇടത് നേതാവ് നന്ദകുമാറിനെതിരെയാണ് കേസെടുത്തത്.
?കൃഷിമന്ത്രി പി പ്രസാദ് അടക്കമുളള മന്ത്രിമാരെ വേദിയിലിരുത്തി കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുറന്ന് പറഞ്ഞ് നടന്‍ ജയസൂര്യ. സപ്ലൈകോയില്‍ നെല്ല് നല്‍കിയ കര്‍ഷര്‍ക്ക് ഇതുവരെ പണം നല്‍കിയിട്ടില്ലെന്നും തിരുവോണ ദിവസം അവര്‍ ഉപവാസ സമരമിരിക്കുകയാണെന്നും ജയസൂര്യ പറഞ്ഞു.
? കുളനട എംസി റോഡിൽ ജിപ്പ് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിടിച്ച് രണ്ടു പേർ മരിച്ചു. ജിപ്പ് ഡ്രൈവർ അഞ്ചൽ സ്വദേശി അരുൺകുമാർ (29), ജീപ്പിലെ യാത്രക്കാരിയായ കൊല്ലം കോട്ട്ക്കൽ സ്വദേശി ലതിക (50) എന്നിവരാണ് മരിച്ചത്. കുളനട മാന്തുക പെട്രോൾ പമ്പിനു സമീപം നിയന്ത്രണം വിട്ട ജീപ്പ് കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. ഏഴു പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ പന്തളത്തെയും ചെങ്ങന്നൂരിലെയും സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു.
?കോട്ടയം നീണ്ടൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. നീണ്ടൂർ സ്വദേശി അശ്വിൻ നാരായണനാണ്(23) മരിച്ചത്. മദ്യപാനത്തെ തുടർന്ന് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം. അശ്വിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അനന്തുവിനും കുത്തേറ്റിട്ടുണ്ട്ഇന്നലെ രാത്രി 10 മണിയോടെയാണ് ഓണംതുരുത്ത് കവലയിൽ യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. അശ്വിനെയും അനന്തുവിനെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അശ്വിൻ മരിച്ചു. അനന്തു ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്
?ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. തലയോലപ്പറമ്പ് വെള്ളൂർ സ്വദേശി പത്മകുമാർ ആണ് ആത്മഹത്യ ചെയ്തത്. ഭാര്യ തുളസിയെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ഇയാൾ ആത്മഹത്യ ചെയ്തത്. മുളന്തുരത്തി ഒലിപ്പുറം റെയിൽവേ ട്രാക്കിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ ഭാര്യ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
?ഓണാഘോഷത്തിന്‍റെ ഭാഗമായി കുട്ടിയെ തുറന്ന ജിപ്പിന്‍റെ മുകളിലിരുത്തി അപകടകരമായി യാത്ര നടത്തിയ സംഭവത്തിൽ കൊലീസ് കേസെടുത്തു. ഇതിന്‍റെ വീഡിയൊ ദൃശങ്ങൾ സമൂഹമാധ്യങ്ങളിലൂടെ പ്രചരിച്ചതോടെയാണ് യുവാക്കൾക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തത്.
?തരുവണ കരിങ്ങാരിയില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. പീച്ചങ്കോട് കണ്ടോത്ത് അമ്പലത്തിനടുത്ത് താമസിക്കുന്ന കാട്ടൂര്‍മാക്കില്‍ അനിരുദ്ധന്‍ (കുഞ്ഞേട്ടന്‍ 70) ആണ് മരിച്ചത്. മരംമുറിക്കുന്ന മെഷീന്‍ കൊണ്ട് കഴുത്തില്‍ മുറിവേറ്റ നിലയിലാണ് മൃതദേഹമുള്ളത്
?കാസർഗോഡ് കുമ്പളയിൽ പൊലീസ് പിന്തുടർന്ന കാർ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി.
? ഓച്ചിറയിൽ വീടിനുള്ളിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓച്ചിറ മഠത്തിൽ കാരായ്മക്കിങ്ങ് വീട്ടിൽ ഉദയൻ (45) ഭാര്യ സുധ എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
?തിരുവനന്തപുരം കടയ്ക്കാവൂരിൽ റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് യുവാവ് മരിച്ചു. പാലച്ചിറ സ്വദേശി ഡൊമിനിക്ക് സാബുവാണ് മരിച്ചത്. 23 വയസ്സായിരുന്നു.
?സിപിഎം മുൻ സംസ്ഥാന സമിതി അംഗം സരോജിനി ബാലാന്ദൻ അന്തരിച്ചു. സിപിഎം പോളിറ്റ് ബ്യൂറോ അംഗവും എംപിയുമായിരുന്ന ഇ ബാലാനന്ദന്റെ ഭാര്യയാണ്. 86 വയസ്സായിരുന്നു. എറണാകുളം പറവൂരിലെ മകളുടെ വീട്ടിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.
?വിവാഹിതരാകാൻ മുൻകൂർ അറിയിപ്പ് നിർബന്ധമല്ല എന്ന് സുപ്രിം കോടതി. ഹിന്ദു മാരേജ് ആക്ട് പ്രകാരം ഉള്ള വിവാഹത്തിന് മുൻകൂർ അറിയിപ്പോ വിജ്ഞാപനമോ നിർബന്ധമല്ലെന്ന് സുപ്രിം കോടതി പറഞ്ഞു. മുൻകൂർ അറിയിപ്പും വിജ്ഞാപനവും വിവാഹം നിർബന്ധിതമായി തടസ്സപ്പെടാൻ കാരണമാകുന്നു. ആരെ വിവാഹം ചെയ്യണം എന്നുള്ളത് വിവാഹിതരാകുന്നവരുടെ വ്യക്തിപരമായ വിഷയമാണെന്നും കോടതി പറഞ്ഞു. തമിഴ്നാട്ടിലെ അഭിഭാഷകന്റെ ഓഫീസിൽ വച്ച് നടന്ന വിവാഹം സാധുവാണെന്ന് വിധിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം
.?കോതമംഗലം നെല്ലിക്കുഴി ഗ്രീൻവാലി സ്കൂളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന. ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് പായസവും വെള്ളവും കുടിച്ച നിരവധി വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 60 അധികം വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതേ തുടർന്നാണ് ആരോഗ്യവകുപ്പ് സ്കൂളിൽ പരിശോധന നടത്തിയത്.
?എം.ഡി.എം.എയുമായി ജീപ്പിലെത്തിയ യുവാവിനെയും യുവതിയെയും മീനങ്ങാടി പോലീസ് വാഹനപരിശോധനക്കിടെ പിടികൂടി. കൊടുവള്ളി, മാനിപുരം, ഈര്‍ച്ചതടത്തില്‍ വീട്ടില്‍ ഇ.ടി. മുനീര്‍(32), ആസ്സാം, ഗുവാഹട്ടി സ്വദേശിനി മറീന ബീഗം(19) എന്നിവരെയാണ് മീനങ്ങാടി ഇൻസ്‌പെക്ടർ എസ് എച്ച് ഒ ബിജു ആന്റണിയും സംഘവും പിടികൂടിയത്. 5.71 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.
?കാസർഗോഡ് കുമ്പളയിൽ പൊലീസ് പിന്തുടർന്ന കാർ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ തൃപ്തരല്ലെന്ന് ഫർഹാസിന്റെ കുടുംബം. ജുഡീഷ്യൽ അന്വേഷണം വേണം.പിന്തുടർന്ന പൊലീസുകാർ മദ്യപിച്ചിരുന്നു. ഫർഹാസും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളും ഇക്കാര്യം പറഞ്ഞു. കുറ്റക്കാരായ പൊലീസുകാരെ പിരിച്ച് വിടണമെന്നും സഹോദരൻ പറഞ്ഞു.
?അമ്പലവയൽ റസ്റ്റ് ഹൗസിന് സമീപം ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്. കാറും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടയത്.ഓട്ടോയിൽ യാത്ര ചെയ്തവരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഇവർ അമ്പലവയൽ സ്വദേശികളാണ്.പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ്,മേപ്പാടി വിംസ് ആശുപത്രി എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയി. ചുള്ളിയോട് അഞ്ചാംമൈൽ സ്വദേശികളായ രണ്ടുപേരെ അമ്പലവയൽ മാർട്ടിൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
?ഏഷ്യ കപ്പിൽ ഇന്ത്യയുടെ ആദ്യ രണ്ടു മത്സരങ്ങൾക്ക് കെ.എൽ. രാഹുൽ ഉണ്ടാകില്ലെന്ന് ഉറപ്പായി. പാക്കിസ്ഥാനും നേപ്പാളിനുമെതിരേയാണ് ഇന്ത്യയുടെ ആദ്യ രണ്ടു മത്സരങ്ങൾ.ബംഗളൂരുവിൽനിന്ന് മറ്റു ടീമംഗങ്ങൾക്കൊപ്പം രാഹുൽ ശ്രീലങ്കയിലേക്കു പോയിട്ടില്ല
?നവാഗതനായ ഷാജഹാൻ സംവിധാനം ചെയ്ത ‘ജമീലാന്റെ പൂവൻകോഴി’ തിയേറ്ററുകളിലേക്ക്. ബിന്ദു പണിക്കർ ജമീല എന്ന വേറിട്ട കഥാപാത്രത്തെ ഒരുക്കുന്ന പുതുമയുള്ള ചിത്രം കൂടിയാണ് ജമീലാന്റെ പൂവൻകോഴി. നർമ്മരസങ്ങളായ ജീവിത മുഹൂർത്തങ്ങളെ കോർത്തിണക്കി നമുക്കുചുറ്റും നടക്കുന്ന സാമൂഹിക പ്രശ്നങ്ങളെ വെള്ളിത്തിരയിൽ എത്തിക്കുന്ന ജമീലാന്റെ പൂവൻകോഴി അടുത്തമാസം തിയറ്ററിൽ എത്തും
?യുവനടൻ ചേതൻ ചീനു നായകനായി എത്തുന്ന പുതിയ ചിത്രമാണ് ജെന്റിൽമാൻ 2 എ ഗോകുൽ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞദിവസം ചെന്നൈയിലെ രാജാമുത്തയ ഹാളിൽ വെച്ച് നടന്നു. മലയാളികളായ നയൻതാര ചക്രവർത്തി, പ്രിയ ലാൽ എന്നിവരാണ് നായികമാരായി എത്തുന്നത്.സെപ്റ്റംബർ പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും
.? രാജ്യത്തെ 80 ശതമാനം ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നവരെന്ന് പ്യൂ ഗവേഷണ കേന്ദ്രത്തിന്‍റെ സർവെ. പത്തിൽ ഏഴ് ഇന്ത്യക്കാരും ആഗോളതലത്തിൽ രാജ്യത്തിന്‍റെ സ്വാധീനം സമീപകാലത്ത് വർധിച്ചുവരുന്നതായി വിശ്വസിക്കുന്നെന്നും സർവെ പറയുന്നു. ഡൽഹിയിൽ അടുത്തയാഴ്ച നടക്കുന്ന ജി 20 ഉച്ചകോടിക്കു മുന്നോടിയായാണു സർവെ നടത്തിയത്.
?അടുത്ത വർഷം നടക്കാനിരിക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി അഭ്യൂഹങ്ങൾ കനക്കുന്നു. പാചക വാതകത്തിന് വില കുറച്ചതോടെയാണ് ഇത്തരത്തിലുള്ള ചർച്ചകൾക്ക് ചൂടുപിടിച്ചത്.നിലവിലുള്ള പതിനേഴാം ലോക്‌സഭയ്ക്ക് 2024 മേയ് വരെ കാലാവധിയുണ്ട്. എന്നാൽ, ഈ വർഷം ഡിസംബറിൽ തന്നെ തെരഞ്ഞെടുപ്പ് നടത്തിയേക്കുമെന്നാണ് പ്രതിപക്ഷത്തെ ചില നേതാക്കൾ അടക്കം സംശയം പ്രകടിപ്പിക്കുന്നത്.
? നായകന്‍ സുനില്‍ ഛേത്രിയില്ലാതെ കിങ്സ് കപ്പിനുളള 23 അംഗ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്ക് പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് വിശ്രമം അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. കുഞ്ഞിന്‍റെ ജനനവുമായി ബന്ധപ്പെട്ടാണ് താരം മാറിനില്‍ക്കുന്നത്. ഏഷ്യന്‍ ഗെയിംസിനായി ഛേത്രി തിരിച്ചെത്തും.തായ്ലന്‍ഡിലെ ചിയാങ് മായില്‍ സെപ്റ്റംബര്‍ ഏഴു മുതല്‍ 10 വരെയാണ് ടൂര്‍ണമെന്‍റ്. കിങ്സ് കപ്പിന്‍റെ 49-ാം പതിപ്പാണിത്.
? ഇഞ്ചുറി സമയത്ത് സംഭവിച്ച അദ്ഭുത ഗോളില്‍ കോല്‍ക്കത്തന്‍ ക്ലബ് ഈസ്റ്റ് ബംഗാള്‍ ഡ്യൂറന്‍റ് കപ്പ് ഫൈനലില്‍. തോറ്റെന്ന് കരുതിയ മത്സരം ഇഞ്ചുറി ടൈമിന്‍റെ അവസാന മിനിറ്റില്‍ സമനിലയിലെത്തിച്ച് ഷൂട്ടൗട്ടില്‍ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്താണ് ബംഗാള്‍ ടീമിന്‍റെ ഫൈനല്‍ പ്രവേശനം. 76-ാം മിനിറ്റ് വരെ 2-0ന് മുന്നിലായിരുന്നു നോര്‍ത്ത് ഈസ്റ്റിനെതിരേ തകര്‍പ്പന്‍ തിരിച്ചുവരവാണ് ഈസ്റ്റ് ബംഗാള്‍ നടത്തിയത്. ഈസ്റ്റ് ബംഗാളിനായി നന്ദകുമാര്‍ ശേഖര്‍ സമനില ഗോള്‍ നേടിയപപ്പോള്‍ നോര്‍ത്ത് ഈസ്റ്റിന്‍റെ നെറോം മഹോഷ് നേടിയ സെല്‍ഫ് ഗോള്‍ എന്നിവ ഗുണമായി. നോര്‍ത്ത് ഈസ്റ്റിനായി ഫാല്‍ഗുനി ഇരട്ടഗോള്‍ നേടി.19 വര്‍ഷത്തിനു ശേഷമാണ് ഈസ്റ്റ് ബംഗാള്‍ ഡ്യൂറന്‍റ് കപ്പ് ഫൈനലിലെത്തുന്നത്
? ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമുകളുടെ പാത പിന്തുടര്‍ന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും. വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കും പുരുഷ താരങ്ങള്‍ക്കു നല്‍കുന്ന അതേ മാച്ച് ഫീ നല്‍കാന്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) തീരുമാനിച്ചു. വനിതകളുടെ ആഷസ് സീരിസ് മത്സരങ്ങളില്‍ സ്റ്റേഡിയം നിറയെ കാണികള്‍ എത്തിയതോടെയാണ് പുരുഷ താരങ്ങള്‍ക്ക് നല്‍കുന്ന അതേ മാച്ച് ഫീ നല്‍കാന്‍ തീരുമാനമായത്. വനിതാ ആഷസ് സീരിസ് കാണാന്‍ 110,000 പേരാണ് എത്തിയത്. വനിതകളുടെ മത്സര ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരങ്ങളാണ് നടന്നതെന്ന് വനിതാ ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റ് പറഞ്ഞു. ഓസ്‌ട്രേലിയയുമായിട്ടായിരുന്നു പരമ്പര മത്സരങ്ങള്‍ നടത്തിയത്.
? ഏഷ്യ കപ്പ് ഉദ്ഘാടന മത്സരത്തിൽ പാക്കിസ്ഥാൻ നേപ്പാളിനെ 238 റൺസിനു പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ തുടക്കത്തിലെ തകർച്ചയിൽ നിന്നു കരകയറി 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 342 റൺസെടുത്തു. നേപ്പാൾ 23.4 ഓവറിൽ 104 റൺസിന് ഓൾഔട്ടായി.