ന്യൂഡൽഹി ചെങ്കോട്ടയ്ക്കു സമീപം സ്ഫോടനം. ഒരാൾ മരണപ്പെട്ടു. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1 ന് സമീപം നിർത്തിയിട്ട കാർ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്ഫോടനത്തിൽ വലിയ ശബ്ദം കേട്ടതോടെ ജനങ്ങൾ പരിഭ്രാന്തരായി. പരിസരത്ത് ജനങ്ങളെ ഒഴിപ്പിച്ചു വരുന്നു. കാറിനു സമീപമായി നിന്നവർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.