നെന്മാറ അയിനംപാടത്ത് വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച മോഷ്ടാക്കളെ എറണാകുളത്തു നിന്നും പിടികൂടി. മാള മടത്തുംപാറ അക്ഷയ് എന്ന അച്ചു (25), കാഞ്ഞൂർ കിഴക്കുംഭാഗം പയ്യപ്പള്ളി ജെൻസൺ (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നെന്മാറയിൽ നിന്നും കഴിഞ്ഞ ആഗസ്റ്റ് 20നാണ് നെന്മാറ നിന്നും ബൈക്ക് മോഷണം പോയത്. മോഷണം പോയ ബൈക്കിന് പെരുമ്പാവൂർ എ. ഐ. ക്യാമറയിൽ നിന്ന് വാഹനം ഉടമയ്ക്ക് ഫൈൻ ചലാൻ ലഭിച്ചതോടെയാണ് വാഹനം ഓടിച്ചവരെ കുറിച്ചുള്ള സി.സി.ടി.വി ദൃശ്യം ലഭിച്ചത്. തുടർന്ന് സി. സി.ടി.വി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളിൽ ഒരാളെ വാളയാറിൽ നിന്നും പോലീസ് പിടികൂടിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ പാലക്കാട്, ആലത്തൂർ, കൊടകര പോലീസ് സ്റ്റേഷനുകളിൽ നിന്നും നടത്തിയ ബൈക്ക് മോഷണങ്ങളും പുറത്തുവന്നു. ആലത്തൂരും പാലക്കാട് നിന്നും മോഷണം പോയ ബൈക്കുകൾ പോലീസ് കണ്ടെടുത്തു. നെന്മാറ എസ്. എച്ച്. ഒ. എം മഹേന്ദ്ര സിംഹൻ , എസ്. ഐ. രാജേഷ്, എസ്. സി. പി. ഒ മാരായ പ്രതീഷ്, ജോൺ ക്രൂസ്, ഷെറിഫ് , ശിവപ്രകാശ്, അനൂപ്, ഷിജിത്ത് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികൾക്കെതിരെ നാല് കേസുകൾ ചാർജ് ചെയ്തു.