വല്ലങ്ങി ഇടപ്പൊറ്റയിൽ യുവാവിനെ ഒരു സംഘം ആളുകൾ വെട്ടി പരുക്കേൽപിച്ചതായി പരാതി. ഇടപ്പൊറ്റ മണിയുടെ മകൻ മനൂപിനെ(37) ഗുരുതര പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് വല്ലങ്ങി നെടുങ്ങോട് കാവുങ്കൽ ഹൗസിൽ മണികണ്ഠൻ(38), വിത്തനശേരി കളത്തിൽ ഹൗസിൽ ജയേഷ്(33), വിത്തനശേരി വെള്ളറയിൽ രവീന്ദ്രൻ(46) എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്തു. ചാത്തമംഗലം പാണ്ടാംകോട് ഇജേഷിനെതിരെയും കെസെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി 10ന് ചാത്തമംഗലത്തു വച്ചായിരുന്നു ആക്രമണം. ശരീരത്തിന്റെ പല ഭാഗത്തും പരുക്കേറ്റിട്ടുണ്ട്. അന്വേഷണം നടത്തി വരികയാണെന്നും മുൻ വൈരാഗ്യമാണ്‘കാരണമെന്നും നെന്മാറ പൊലീസ് പറഞ്ഞു.