നെന്മാറയിൽ ട്രാക്‌ടറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഇറിഗേഷൻ റിട്ട. അസിസ്‌റ്റൻ്റ് എൻജിനീയർ മരിച്ചു.

ട്രാക്ടർ സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചിറ്റലഞ്ചേരി ഉങ്ങിൻ ചുവട് പുത്തൻപുര വി. കൃഷ്ണൻകുട്ടി (72) ആണ് മരിച്ചത്. കഴിഞ്ഞദിവസം നെന്മാറ പേഴുംപാറയിൽ വച്ചായിരുന്നു അപകടം. ചാത്തമംഗലത്തെ കൃഷിയിടത്തിലേക്ക് പോകുമ്പോഴാണ് അപകടം. പോത്തുണ്ടി ഇറിഗേഷൻ വകുപ്പ് റിട്ട. അസിസ്റ്റൻറ് എഞ്ചിനീയർ ആണ്. മൃതദേഹം നെന്മാറ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: രമണി. മക്കൾ: സൗമ്യ, ദിവ്യ, ധന്യ, വിഷ്ണു. മരുമക്കൾ: ഷിജു, ധീരജ്, അനൂപ്.