
മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മധ്യവയസ്കൻ മരിച്ചു. നെന്മാറ പുഴക്കൽ തറ ചാത്തൻ കുളം വീട് മുരളി മോഹൻ (52) എന്ന കണ്ണനാണ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് നെന്മാറ പുത്തൻ തറയിലുള്ള ഇളയ മകളുടെ ഭർത്താവിന്റെ വീട്ടിലാണ് മദ്യപിച്ച് ബഹളം വെച്ച് വഴക്കുണ്ടാക്കിയതിനെ തുടർന്ന് മടങ്ങി വരുമ്പോൾ നെന്മാറ മുണ്ടിയങ്കാവിനു സമീപം മൂന്നുപേർ ഇരുചക്ര വാഹനത്തിൽ വന്ന് തടഞ്ഞുനിർത്തി അടിക്കുകയും വയറ്റിൽ ചവിട്ടുകയും ചെയ്തതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു മുരളി മോഹൻ. ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെയാണ് മരണപ്പെട്ടത്. സംസ്കാരം നടത്തി. മരണം സംബന്ധിച്ച് നെന്മാറ പോലീസിൽ മകൾ പരാതി നൽകി. നെന്മാറ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാര്യ: പരേതയായ ദേവകി. മക്കൾ: അഞ്ചു, ഐശ്വര്യ, അശ്വതി.
മരുമക്കൾ: രാജേഷ്, അനീഷ്, അച്ഛൻ: രാമനെഴുത്തച്ഛൻ, അമ്മ: യശോദ.