കേരരക്ഷ പദ്ധതി ഉദ്ഘാടനം ചെയ്തു. തെങ്ങുകളുടെ ഉത്പാതന ക്ഷമത വർധിപ്പിക്കുക. രോഗ കിട ബാധ തടയുക. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക, എന്നീ ലക്ഷ്യത്തോടെ, കേരരക്ഷാവാരം ആചരിച്ചു. കൃഷിഭവൻ പരിധിയിൽ പദ്ധതിയിൽ ഉൾപ്പെടുത്തി തെങ്ങുകളുടെ മണ്ട വൃത്തിയാക്കി ജൈവ കീടനാശിനി തളിക്കുന്ന പദ്ധതിക്ക് നെന്മാറ പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയൻ, കൽനാട്, തേവർമണി രവിചന്ദർന്റെ തോട്ടത്തിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സംയുക്ത പാടശേകര സ്ഥിതി സെക്രട്ടറി, എം. രാമൻകുട്ടി അധ്യക്ഷനായ ചടങ്ങിൽ കൃഷി ഓഫീസർ വി. അരുണിമ സ്വാഗതവും അസിസ്റ്റൻറ് കൃഷി ഓഫീസർ സി. സന്തോഷ് പദ്ധതി വിശദീകരണവും നടത്തി. കൃഷി അസിസ്റ്റൻറ് വി.ലിഗിത, പാടശേഖരസമിതി സെക്രട്ടറിമാരായ കെ. പങ്കജാക്ഷൻ, ടി. ഡി. സുധാകരൻ, പി. സുധാകരൻ, എ. മണികണ്ഠൻ എന്നിവർ സംസാരിച്ചു. പ്രദേശത്തെ കേര കർഷകരും പങ്കെടുത്തു.