നെന്മാറയിൽ ഇന്നും നാളെയും ജലവിതരണം തടസ്സപ്പെടും.

മേലാർകോട് പഞ്ചായത്തിലെ കടമ്പിടി ടാങ്കിലേക്ക് പോത്തുണ്ടി ജലശുദ്ധീകരണ ശാലയിൽ നിന്നുള്ള പമ്പിങ് ലൈനിൽ അളുവശ്ശേരി-ചേരുംകാട് ഭാഗത്ത് ഇറിഗേഷൻ പ്രവർത്തിയുടെ ഭാഗമായി പൈപ്പ് പൊട്ടിയതിനാൽ ഇന്നും നാളെയും മേലർകോട് പഞ്ചായത്തിൽ പൂർണ്ണമായും, നെന്മാറ പഞ്ചായത്തിൽ ഭാഗികമായും ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.