
നെന്മാറ വിത്തനശേരിയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൊല്ലങ്കോട് കുതിരമൂളി കിഴക്കെ നെൻമേനി ശശികുമാറിന്റെ മകൻ കാർത്തികേയൻ (24) ആണ് മരിച്ചത്. അവിവാഹിതനാണ്. അമ്മ: ബിന്ദു. സഹോദരി: കാർത്തിക. തൃശൂരിൽ സ്വർണ്ണപ്പണി ജോലികഴിഞ്ഞ് ഓണാവധിക്ക് വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടം. വിത്തനശേരി വായനശാലയ്ക്കു സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ കാർത്തികേയനെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നെന്മാറ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കാർത്തികേന്‍റെ മൃതദേഹം നെന്മാറ ആശുപത്രി മോർച്ചറിയിൽ. അപകടം ഉണ്ടായ മറ്റൊരു ഇരുചക്ര വാഹനത്തിലെ യാത്രികനെ വിദഗ്ധ ചികിത്സയ്ക്കായി പാലക്കാട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.