നെന്മാറയിൽ അച്യുതമേനോൻ സ്മാരകത്തിൽ കോൺഗ്രസ് പതാക ഇന്നലെ ഉയർത്തിയെങ്കിലും ഇന്ന് സി പി ഐ പാർട്ടി ഓഫീസായി കൊടികൾ വച്ച് സിപിഐ ഓഫീസെന്ന് എഴുതി പ്രതിഷേധയോഗവും നടത്തി

വിഭാഗീയതയുടെ പേരിൽ തരംതാഴ്ത്തിയ എം. ആർ. നാരായണനും സംഘവുമാണ് പാർട്ടി ഓഫീസിൽ പ്രവേശിച്ച സിപിഐ ലോക്കൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ആർ. ചന്ദ്രനെയും സംഘത്തെയും ഓഫീസിൽനിന്ന് പുറത്താക്കി. അതിനെ തുടർന്ന് സംഘർഷാവസ്ഥയിൽ പ്രദേശത്ത് പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു.