നെന്മാറ – വല്ലങ്ങി വേല; ഇന്ന് സാമ്പിൾ വെടിക്കെട്ട്, ആണ്ടിവേല, താലപ്പൊലി, ആനച്ചമയ പ്രദർശനം.

ജോജി തോമസ്

നെന്മാറ ദേശത്തിന്റെ ദീപാലംകൃതമായ ആനപ്പന്തൽ.👆

നാളെ നടക്കുന്ന നെന്മാറ വല്ലങ്ങി വേലയോടനുബന്ധിച്ച് നെന്മാറ ദേശത്ത് ഇന്നലെ വലിയ കുമ്മാട്ടിയും കരിവേലയും ആഘോഷിച്ചു. ഇന്ന് ആണ്ടിവേലയും, താലപ്പൊലിയും, ആനച്ചമയ പ്രദർശനവും നടക്കും. തുടർന്ന് ഇരുദേശങ്ങളിലും വൈകിട്ട് 7 ന് ശേഷം സാമ്പിൾ വെടിക്കെട്ടും നടത്തും.

നാളെ ആഘോഷിക്കുന്ന വേല ഉത്സവത്തിനുള്ള അവസാനവട്ട തയാറെടുപ്പുകൾ തകൃതിയായി നടന്നുവരികയാണ്. ഇന്നു രാത്രി നടത്തുന്ന സാംപിൾ വെടിക്കെട്ടിനുള്ള ഒരുക്കം തുടങ്ങി. ഇരുദേശത്തും ഇന്നു വൈകിട്ട് നടത്തുന്ന ആനച്ചമയ പ്രദർശനത്തിനുള്ള ഒരുക്കവും പൂർത്തിയായി. നെന്മാറയുടെ ആനച്ചമയ പ്രദർശനം മന്ദം ശ്രീലക്ഷ്‌മി ഓഡിറ്റോറിയത്തിലും വല്ലങ്ങിയുടേത് ശിവക്ഷേത്ര ഹാളിലുമാണ് ഒരുക്കുന്നത്. ദീപാലംകൃതമായ ആനപ്പന്തലുകളുടെ പ്രദർശനത്തിനുള്ള അവസാനഘട്ട ജോലികൾ പൂർത്തിയാക്കി പരിശോധനകൾ നടന്നുവരുന്നു. ഇന്നും, നാളെയും, പിറ്റേന്നും പന്തലിലെ ദീപാലങ്കാര പ്രദർശനം ഉണ്ടായിരിക്കും.

വല്ലങ്ങി ദേശത്തിന്റെ ദീപാലംകൃതമായ ആനപ്പന്തൽ.👇