ജോജി തോമസ്
നെന്മാറ – വല്ലങ്ങി വേലയോടനുബന്ധിച്ച് ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ നെന്മാറ മേഖലയിൽ ഗതാഗത, പാർക്കിംഗ്, സുരക്ഷാ ക്രമീകരണങ്ങൾ പോലീസ് പ്രഖ്യാപിച്ചു. നാലു മേഖലകളിലായി അഞ്ചു ഡിവൈഎസ്പി മാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. 19 പോലീസ് ഇൻസ്പെക്ടർമാർ, 52 എസ്ഐ മാർ 986 പോലീസുകാർ ഉൾപ്പെടെ 1200 പേർ നെന്മാറ വേലയുടെ സേവനത്തിനായി എത്തിച്ചേരും. ബുധനാഴ്ച വല്ലങ്ങി ദേശത്തിൻെറ താലപ്പൊലിയും നെന്മാറ ദേശത്തിൻെറ കരിവേലയും ആഘോഷിക്കുന്നുഅതിനോടൊപ്പം. നെല്ലിക്കുളങ്ങര ക്ഷേത്രത്തിൽ ദർശനത്തിനായും ഇരു ദേശങ്ങളുടെ ദീപാലങ്കാരങ്ങളോട് കൂടിയ ആന പന്തലുകൾ കാണുന്നതിനായി ധാരാളം സ്ത്രീകളും കുട്ടികളും അടങ്ങിയ ആളുകൾ വരുന്നതിനാലാണ് ബുധൻ വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 5 ന് തുടങ്ങി രാത്രി 10 മണി വരെ കർശനമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുളളത്. വ്യാഴാഴ്ച നെന്മാറ വല്ലങ്ങി വേല ദിവസം കാലത്ത് 10 മണി മുതൽ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി മേൽപ്പറഞ്ഞ ക്രമീകരണം തുടരുന്നതാണ്. തൃശ്ശൂർ ഭാഗത്ത് നിന്നും ഗോവിന്ദാപുരം ഭാഗത്തേക്ക് പോകുന്ന റൂട്ട് ബസ്സുകൾ ഒഴികെയുളള, ചരക്ക് വാഹനങ്ങളുൾപ്പടെയുള്ള മറ്റെല്ലാവാഹനങ്ങളും വടക്കഞ്ചേരിയിൽ നിന്നും ആലത്തൂർ, തൃപ്പാളൂർ, കുനിശ്ശേരി, കൊടുവായൂർ, പുതുനഗരം, വണ്ടിത്താവളം, പാറക്കളം, കുരുവിക്കൂട്ടുമരം, മുതലമട വഴി പോകേണ്ടതാണ്. റൂട്ട് ബസ്സുകൾ അയിനംപാടത്ത് ഡിഎഫ്ഒ ഓഫീസിന് മുൻപിൽ വന്ന് ആളുകളെ ഇറക്കി മേലർകോട്, തൃപ്പാളൂർ വഴിയും പോകേണ്ടതാണ്. ഗോവിന്ദാപുരം ഭാഗത്ത് നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന റൂട്ട് ബസ്സുകൾ ഒഴികെയുളള. ചരക്ക് വാഹനങ്ങളുൾപ്പടെയുള്ള മറ്റെല്ലാ വാഹനങ്ങളും കൊല്ലങ്കോട് കുരുവിക്കൂട്ടുമരം നിന്നും പാറക്കളം, വണ്ടിത്താവളം, തത്തമംഗലം, പുതുനഗരം, കൊടുവായൂർ, കുനിശ്ശേരി, തൃപ്പാളൂർ, ആലത്തൂർ, വടക്കഞ്ചേരി വഴി പോകേണ്ടതാണ്. റൂട്ട് ബസ്സുകൾ വിത്തനശ്ശേരി വന്ന് ആളുകളെ ഇറക്കി പല്ലാവൂർ, കുനിശ്ശേരി ആലത്തൂർ വഴിയും പോകണ്ടതാണ്.പാലക്കാട് നിന്നും കൊടുവായൂർ, പല്ലാവൂർ വഴി നെന്മാറയിലേക്ക് വരുന്ന ബസ്സുകൾ വിത്തനശ്ശേരി വന്ന് ആളുകളെ ഇറക്കി തിരിച്ച് പോകണ്ടതാണ്. പാലക്കാട് നിന്നും കുനിശ്ശേരി വഴി നെന്മാറയിലേക്ക് വരുന്ന റൂട്ട് ബസ്സുകൾ കിളിയല്ലൂർ ജംഗ് ഷനിൽ വന്ന് ആളുകളെ ഇറക്കി തിരിച്ച് പോകണ്ടതാണ്.പോത്തുണ്ടി, ചാത്തമംഗലം ഭാഗങ്ങളിൽ നിന്നും നെന്മാറയിലേക്ക് വരുന്ന ബസ്സുകൾ അളുവശ്ശേരിയിൽ വന്ന് ആളുകളെ ഇറക്കി തിരിച്ച് പോകണ്ടതാണ്. അയിലൂർ, അടിപ്പെരണ്ട നെന്മാറയിലേക്ക് വരുന്ന ബസ്സുകൾ കണിമംഗലത്ത് വന്ന് ആളുകളെ ഇറക്കി തിരിച്ച് പോകണ്ടതാണ്.
വാഹന പാർക്കിംഗ് ഗ്രൗണ്ടുകൾ.
കൊല്ലങ്കോട് ഭാഗത്ത് നിന്നും വരുന്നവർക്കായി മുല്ലക്കൽ ഭാഗത്തും പാല്ലാവൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് കൂടല്ലൂർ പാലത്തിനു സമീപമുള്ള നെൽപാടം, കവളപ്പാറ റോഡിന് ഇരു വശമുള്ള നെൽപാടം, കുനിശ്ശേരി. ചേരാമംഗലം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കോരാമ്പറമ്പിലും വല്ലങ്ങി ശിവക്ഷേത്രത്തിന് സമീപമുളള പടത്തും വടക്കഞ്ചേരി, ചിറ്റിലഞ്ചേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ഗംഗോത്രി സ്കൂൾ പാർക്കിംഗ് ഗ്രൗണ്ടിലും, ജപമാല പള്ളിക്കു മുൻവശവും, എൻഎസ്എസ് കോളേജിന് സമീപവും, മേലാർകോട് ഭാഗത്തു നിന്നു വരുന്ന ചെറുവാഹനങ്ങൾ ഡിഎഫ്ഒ മേലാർകോട് റൂട്ടിലുള്ള പാടത്തുള്ള പാർക്കിംഗ് ഗ്രൗണ്ടിലും, വലതല റോഡരികിലും സജ്ജമാക്കിയിട്ടുള്ള പാർക്കിംഗ് ഗ്രൗണ്ടികളിൽ പാർക്ക് ചെയ്യേണ്ടതാണ്. പാർക്കിംഗ് സ്ഥലത്തല്ലാതെ വഴിയരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ഡിപ്പാർട്ട്മെൻറ് ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുന്നതും അതിൻെറ ചിലവ് വാഹന ഉടമകളിൽ നിന്നും ഈടാക്കുന്നതുമാണ്. മോട്ടോർ വാഹന വകുപ്പിലെ ജീവനക്കാരുടെ സേവനം വേല ദിവസങ്ങളിൽ 24 മണിക്കൂറും ലഭ്യമാണ്.
സുരക്ഷാക്രമീകരണം.
നെന്മാറ വല്ലങ്ങി വേലയുടെ സുരക്ഷാക്രമീകരണങ്ങൾ നിയന്ത്രിക്കുന്നത് ആലത്തൂർ ഡിവൈഎസ്പി എൻ. മുരളീധരനും അദ്ദേഹത്തെ സഹായിക്കുന്നത് നെന്മാറ പോലീസ് ഇൻസ്പെക്ടർ എ. പി. അനീഷുമാണ്.
പിടിച്ചുപറി, മോഷണം മുതലായവ തടയുന്നതിനു വേണ്ടി ജില്ലയിലെ പ്രാവീണ്യം നേടിയ പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്, കൊല്ലങ്കോട്, പല്ലാവൂർ, മേലാർകോട്, കിളിയലൂർ, ചിറ്റിലഞ്ചേരി തുടങ്ങിയ ഭാഗങ്ങളിൽ നിന്നും വരുന്ന റോഡുകളിൽ ആന്റി തേഫ്റ്റ് സ്ക്വാഡിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കാലത്ത് 10 മണിവരെ പ്രവർത്തിക്കും. നെമ്മാറ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ മുഴുവൻ സമയ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്.വാട്ടർ അതോറിറ്റിയുമായി ചേർന്ന് വേല ആസ്വദിക്കാനെത്തുന്ന ജനങ്ങൾക്ക് ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ നെമ്മാറ മന്ദം. വല്ലങ്ങി വില്ലേജ് ഓഫീസിന് സമീപമുള്ള അയ്യപ്പൻ കാവിന് സമീപം, നെല്ലിപ്പാടം അരളി മരത്തിന് സമീപം, വല്ലങ്ങി പന്തലിന് സമീപം, വല്ലങ്ങി ബൈ പാസിൽ, വാട്ടർ അതോറിറ്റി ഓഫീസിന് മുൻവശം. അളുവാശ്ശേരി കുരിശ് പള്ളിക്ക് സമീപം എന്നിവിടങ്ങളിലായി 24 മണിക്കൂറും വെള്ളം ലഭിക്കുന്ന പൊതു ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.വെടിക്കെട്ട്ഇരു ദേശത്തിൻറെയും വെടിക്കെട്ട് സുരക്ഷാക്രമീകരണങ്ങളുടെ ചുമതല ഡിവൈഎസ്പി മാരുടെ മേൽ നോട്ടത്തിലാണ് നടക്കുക. വെടിക്കെട്ട് സമയത്ത് നെല്ലിക്കുളങ്ങര പരിസരത്തും. ക്ഷേത്രകുളവരമ്പ് പരിസരത്തും പൊതുജനങ്ങൾ പ്രവേശിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി വെടിക്കെട്ട് നടത്തുന്ന സ്ഥലം പൂർണ്ണമായും ഇരുമ്പ് ബാരിക്കേഡ് കെട്ടി സംരക്ഷിച്ചിട്ടുണ്ട്.