നെന്മാറ-വല്ലങ്ങി വേലയ്ക്ക് നാളെ കൂറയിടും.നെന്മാറ നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നെന്മാറ-വല്ലങ്ങി വേലയ്ക്ക് 14-ന് കൂറയിടും. ഏപ്രിൽ രണ്ടിനാണ് വേല. പരമ്പരാഗത ചടങ്ങുകളോടെ ക്ഷേത്രാങ്കണത്തിൽ വിളിച്ചു ചൊല്ലി കൂറയിടും. വേലായാഘോഷവുമായി ബന്ധപ്പെട്ട അഞ്ചുദേശങ്ങളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ചടങ്ങ് നടക്കും. ഇരു ദേശങ്ങളുടെയും വേലക്കമ്മിറ്റി ഭാരവാഹികളും ദേശവാസികളും പങ്കെടുക്കും. ക്ഷേത്രത്തിൽ പട്ടു കൂറയിടലും ഉണ്ടാകും. കൂറയിടുന്നതോടെ ക്ഷേത്രത്തിൽ 21 ദിവസം ദാരികവധം കളംപാട്ടുണ്ടാകും. വേലയുടെ മുഖ്യ പങ്കാളികളായ നെന്മാറ, വല്ലങ്ങി ദേശങ്ങളിൽ ആഘോഷത്തിന് ആരംഭം കുറി ച്ച് 22-ന് രാത്രി ഇരു ദേശങ്ങളിലും മുളം കൂറയിടും.