നെന്മാറ – വല്ലങ്ങി വേലയ്ക്ക് ഇരു ദേശങ്ങളിലും കൂറയിടുന്നതിനുള്ള കൊടിയേറ്റം ഇന്നലെ നടന്നു. മുളം കൂറയിടൽ ചടങ്ങിനായി ഇരു ദേശ മന്ദുകളിൽ കൊടി തോരണങ്ങളാൽ അലങ്കരിച്ച മുളകൾ ഇതിനായി സജ്ജമാക്കി. നെന്മാറ ദേശം അയിനംപാടം പുത്തൻപുരയ്ക്കൽ തറവാട്ടിൽ നിന്നും, വല്ലങ്ങിദേശം പടിവട്ടം വീട്ടിൽ നിന്നും എത്തിച്ച മുളകളിലാണ് കൊടിക്കൂറ കെട്ടി ഉയർത്തിയത്. നെന്മാറയിൽ രാത്രി 9.30ന് പ്രത്യേക പൂജയ്ക്കു ശേഷം മന്ദത്ത് ഒത്തുചേരുന്ന ദേശ പ്രമുഖരുടെ നേതൃത്വത്തിൽ വേട്ടക്കൊരുമകൻ ക്ഷേത്ര പരിസരത്തും കൊടിമരം ഉയർത്തി . വല്ലങ്ങിയിലെ ചടങ്ങുകൾ രാത്രി 8 ന് വല്ലങ്ങി ദേശം മന്ദിൽ തുടങ്ങി.ഏപ്രിൽ രണ്ടിനാണ് നെന്മാറ വല്ലങ്ങി വേല.