നെന്മാറ – വല്ലങ്ങി വേല ഉൾപ്പെടെ 4 ഉത്സവങ്ങളുടെ വെടിക്കെട്ട് അപേക്ഷകൾ നിരസിച്ചു.കോടതിയെ സമീപിക്കുമെന്നു വേലക്കമ്മിറ്റി ഭാരവാഹികൾ. ഏപ്രിൽ 2ന് ആഘോഷിക്കുന്ന നെന്മാറ-വല്ലങ്ങി വേല ഉത്സവത്തിന് വെടിക്കെട്ടു നടത്താനുള്ള അനുമതിക്കായി വേലക്കമ്മിറ്റികൾ നൽകിയ അപേക്ഷകൾ അഡീഷനൽ ജില്ലാ മജി സ്ട്രേട്ട് സി.ബിജു നിരസിച്ചു.സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുന്നതിനു വെടിക്കെട്ട് നടത്തുന്ന സ്ഥലത്തു നിന്നു 100 മീ റ്റർ അകലെ പെസോ (പെട്രോളി യം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ) അനുശാസിക്കുന്ന സംഭരണ മുറി ഇല്ലെന്ന് എഡിഎമ്മിൻ്റെ ഉത്തരവിലാണ് നടപടി.