ഏപ്രിൽ രണ്ടിനു നടക്കുന്ന നെന്മാറ വല്ലങ്ങി വേലയുടെ ബഹുനില ആനപ്പന്തലുകളുടെ കാൽ നാട്ടുകർമ്മം നടന്നു. രാവിലെ പ്രത്യേക പൂജകളോടെ ഇരുദേശങ്ങളും സ്ഥിരമായി ബഹുനില ആനപ്പന്തലുകൾ സ്ഥാപിക്കുന്ന സ്ഥലത്ത് തന്നെയാണ് കാൽനാട്ടുകർമ്മം നടത്തിയത്. ഭക്തജനങ്ങളുടെയും ദേശകമ്മിറ്റി ഭാരവാഹികളുടെയും സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടന്നത്. വേലയ്ക്ക് രണ്ടുദിവസം മുമ്പ് തന്നെ ബഹുനില ആനപ്പന്തൽ ദീപാലങ്കാര പ്രദർശനം നടത്തേണ്ടതിനാൽ ചുരുങ്ങിയ ദിവസത്തിനകം തന്നെ പന്തൽ നിർമ്മാണം പൂർത്തിയാക്കാൻ രാപകൽ ഭേദമെന്നെയാണ് നിർമ്മാണം നടക്കുക. ഇരു ദേശങ്ങളും വാശിയോടെ ദീപാലങ്കാര രഹസ്യം സൂക്ഷിച്ചാണ് നിർമ്മാണം നടത്തുന്നത്.
നെന്മാറ വല്ലങ്ങി വേലയ്ക്ക് ഇരു ദേശങ്ങളിലും ബഹുനില അലങ്കാര പണിയുടെ കാൽനാട്ടുകർമ്മം നടത്തുന്നു.
നെന്മാറ ദേശം.
വല്ലങ്ങി ദേശം.