നെന്മാറ വല്ലങ്ങി വേല; നെന്മാറ ദേശം നോട്ടീസ് പ്രകാശനം.

ഏപ്രിൽ മൂന്നിന് നടക്കുന്ന നെന്മാറ വല്ലങ്ങി വേലയുടെ നെന്മാറ ദേശം നോട്ടീസ് പ്രകാശനം കെ. ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. നെന്മാറ പോലീസ് സബ് ഇൻസ്പെക്ടർ കെ. രാജേഷ് മുഖ്യാതിഥിയായി. നെന്മാറ ദേശം വേല കമ്മിറ്റി സെക്രട്ടറി കെ. പ്രശാന്ത് സ്വാഗതം പറഞ്ഞ യോഗത്തിൽ ദേശം വേല കമ്മിറ്റി പ്രസിഡന്റ് കെ. രാജഗോപാലൻ അധ്യക്ഷത വഹിച്ചു. ദേശം ആശാൻ എൻ. എം . രാമചന്ദ്രൻ, കെ. രാമചന്ദ്രമേനോൻ, പി. സുധാകരൻ, കെ. സുരേഷ് കുമാർ, പ്രഫ. പി. സുധാകരൻ എന്നിവർ സംസാരിച്ചു.