നെന്മാറ യൂണിറ്റ് കെസിവൈഎം യുവജന ദിനാഘോഷം

രൂപതയിൽ കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് ഇന്നലെ യുവജദിനം ആചരിച്ചു. നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ ഫാ. ജോസഫ് ചിറ്റിലപ്പള്ളി മുഖ്യ കാർമ്മികത്വം വഹിച്ച വിശുദ്ധ കുർബാനയോടെ പരിപാടികൾക്ക് തുടക്കമായി. കൂടെ ആരംഭിച്ചു. യൂണിറ്റ് പ്രസിഡണ്ട്‌ ജെസിൽ ജോസഫ് കൊടിയുയർത്തി. തുടർന്ന് യൂണിറ്റ് ഡയറക്ടർ വികാരി ഫാ. സെബാസ്റ്റ്യൻ താമരശ്ശേരി ഉദ്ഘാടനവും അനിമേറ്റർ സിസ്റ്റർ രഞ്ജന യുവജനങ്ങൾക്കുള്ള സന്ദേശവും നൽകി. യൂണിറ്റ് വൈസ് പ്രസിഡന്റ് റിയ റോയ്, സെക്രടറി ജിസ്‌മോൻ തുടങ്ങിയവർ പ്രസംഗിച്ചു.