നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സക്ക് എത്തിയ യുവാവ് അക്രമാസക്തമായി ഡോക്ടറോടും ജീവനക്കാരോടും മോശമായി പെരുമാറിയതായി പരാതി. കഴിഞ്ഞ ദിവസം ഒ പി യിൽ എത്തിയ രോഗിയാണ് ചികിത്സയ്ക്കു കൂടുതൽ സമയം കാത്തിരിക്കേണ്ടി വന്നതിൽ ക്ഷുഭിതനായി പെരുമാറിയത്. മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. ജയന്ത് നെന്മാറ പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസി ടിവി ദൃശ്യങ്ങളിൽ പരിശോധിച്ചെങ്കിലും ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ആശുപത്രി ജീവനക്കാർക്ക് നേരെയുള്ള അതിക്രമ നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു.