പാലക്കാട് ജില്ലാ പോലീസ് മേധാവി R.ആനന്ദ് IPS ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആലത്തുർ DYSP മുരളീധരൻ്റെ നിർദ്ദേശ പ്രകാരം നെൻമാറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേന്ദ്രസിംഹൻ , സബ് ഇൻസ്‌പെക്ടർ രാജേഷ്. ആർ, ഗ്രേഡ് എസ്.ഐ മാരായ അബ്ദുൽ സലാം,മണികണ്ഠൻ, സീനിയർ പോലീസ് ഉദ്യോഗസ്ഥരായ അബ്ദുൽ ഷെരീഫ് , സലേഷ് , അനിത , എന്നിവർ ഉൾപ്പെട്ട പോലീസ് സംഘം തേവർമണി എന്ന സ്ഥലത്തുള്ള പൂട്ടിക്കിടക്കുന്ന ഗോഡൗൺ റെയ്ഢ് നടത്തിയതിൽ അവിടെ സൂക്ഷിച്ചിരുന്ന 19 മോട്ടോർ സൈക്കിളുകളും, 2 കാറുകളും പിടിച്ചെടുത്തു.
ഹരിദാസൻ, വയസ്സ് 36 S/o ഗംഗാധരൻ, ചെട്ടത്തറ വീട്, എലവഞ്ചേരി, അരുൺ വയസ്സ്-36 S/O കൃഷ്ണൻ കുളമ്പിൽ, കുനിശ്ശേരി എന്നിവർ അമിത പലിശയ്ക്ക് പണം കടം നൽകിയവരിൽ നിന്നും ഈടുവാങ്ങി സൂക്ഷിച്ചതാണെന്ന കണ്ടെത്തുകയും, ഹരിദാസൻ്റെ വീട് റെയ്ഢ് ചെയ്തതിൽ നിന്ന് പലിശയ്‌ക്ക് ഈടായി വാങ്ങിയ നിരവധി ചെക്ക് ലീഫുകളും ഇടപാടുകാരുടെ ഒപ്പോടു കൂടിയ ബോണ്ടുകളും, RC ബുക്കുകളും, വാഹനങ്ങളുടെ ചാവികളും,കണ്ടെത്തിയിട്ടുളളതിനെ തുടർന്ന് പ്രതികൾക്കെതിരെ മണി ലെൻഡേഴ്സ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും, പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡിൽ പാർപ്പിച്ച് വരുന്നതുമാണ്. മേഖലയിൽ ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ്.