നെന്മാറ ഒലിപ്പാറ റോഡിൻ്റെ വികസന പ്രവർത്തിയുടെ ഭാഗമായി ഇന്നുമുതൽ പ്രവർത്തികൾ പൂർത്തിയാകുന്നത് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സിആർഎഫ് (സെൻട്രൽ റോഡ് ഫണ്ട്) പ്രവൃത്തിയിൽ ഉൾപ്പെടുത്തിയാണ് നെന്മാറ ഒലിപ്പാറ റോഡിൽ പാതയുടെ അഭിവൃദ്ധിപ്പെടുത്തൽ നടത്തുന്നത്. കണിമംഗലം മുതൽ തിരുവഴിയാട് നരസിംഹമൂർത്തീ ക്ഷേത്രം വരെയാണ് ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നെമ്മാറ ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങൾ നെന്മാറ നെല്ലിയാമ്പതി റോഡിൽ നിന്നും പേഴുംപറ ജംഗ്ഷനിൽ നിന്നും മരുതഞ്ചേരി വഴി പൂവച്ചോട് ജംഗ്ഷനിൽ എത്തിചേർന്ന് ഒലിപ്പാറയിലേക്കും തിരുവഴിയാടിലേക്കും പ്രവേശിക്കാവുന്നതാണ്. ഈ വഴി തന്നെ നെന്മാറയിലേക്കും തിരിച്ചു പോകേണ്ടതാണ്. ചെറിയ വാഹനങ്ങൾ കരിങ്കുളം കരിമ്പാറ നെന്മാറ വഴിയോ, പാളിയമംഗലം അയിലൂർ വഴിയോ തിരിഞ്ഞു പോകേണ്ടതാണെന്നും പൊതുമരാമത്ത് ദേശീയപാത ആലത്തൂർ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.