നെന്മാറ – ഒലിപ്പാറ റോഡ് ദുരവസ്ഥ; പണികൾ തടഞ്ഞ് ആക്ഷൻ കമ്മിറ്റി. റോഡ് അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്താമെന്നു കരാർ ഉടമ ഉറപ്പു നൽകി.

നെന്മാറ – ഒലിപ്പാറ റോഡിന്റെ ദുരവസ്ഥ പരിഹരിക്കാത്തതിലും പ്രഹസനമായി തുടരുന്ന പണികളിലും പ്രതിഷേധിച്ച് നിർമാണപ്രവൃത്തികൾ തടഞ്ഞ് ആക്ഷൻ കമ്മിറ്റി. പണി നിർത്തിവെച്ചതോടെ ജില്ലാ പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം എഎക്സ്ഇ ജി.കെ . സുനിൽകുമാറും സംഘവും സ്ഥലത്തെത്തി കരാർ ഉടമയുമായി ഫോണിൽ സംസാരിച്ചു. റോഡ് അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്താമെന്നു ഉറപ്പു നൽകി. ഇതോടെ സമരം നിർത്തി. ജനറൽ കൺവീനർ എസ്. എം. ഷാജഹാൻ, ട്രഷറർ സി. കെ. രമേഷ്, കെ. കാജാ ഹുസൈൻ, എസ്. ഉമ്മർ, എൻ. ഗിരീഷ്, കെ. സി. രാഘവൻ, എ. രാജൻ, കെ. എൻ. മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.