
ഓണവിപണി ലക്ഷ്യമിട്ട് നെന്മാറ ഗ്രാമപഞ്ചായത്തിൽ കൃഷിയിറക്കിയ ചെണ്ടുമല്ലി വിളവെടുപ്പ് നടന്നു. നെന്മാറ കൃഷിഭവൻ ജീവനക്കാർ പാട്ടത്തിനെടുത്ത 50 സെന്റ് സ്ഥലത്ത് 2000 ചെണ്ടുമല്ലി തൈകളാണ് നട്ടത്. ശാസ്ത്രീയമായ രീതിയിൽ മൾച്ചിങ്ങ് ഷീറ്റ് വിരിച്ചാണ് കൃഷിയിറക്കിയത്. നിലം ഒരുക്കൽ, വളം ഇടൽ, കളപറിക്കൽ തുടങ്ങിയ പരിപാലനമെല്ലാം ചെയ്തത് നെന്മാറ കൃഷിഭവൻ ജീവനക്കാർ തന്നെയാണ്. ഓണ വിപണിയുടെ സാദ്ധ്യതയും ചെണ്ടുമല്ലി കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും അധിക വരുമാനമെന്ന നിലയിൽ പൂകൃഷിയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നുള്ള സന്ദേശം കർഷകർക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി നടത്തിയത്. പ്രദർശനത്തോട്ടം എന്ന നിലയിൽ ജീവനക്കാർ തന്നെയാണ് ഈ ഉദ്യമത്തിന് മുന്നിട്ടിറങ്ങിയത്. കെ. ബാബു എംഎൽഎ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയൻ അധ്യക്ഷയായി. കൃഷി ഓഫീസർ വി.അരുണിമ, അസിസ്റ്റന്റ് കൃഷി ഓഫീസർ സി. സന്തോഷ് കൃഷി അസ്സിസ്റ്റന്റ്റ്റുമാരായ വി. ലിഗിത, കെ. പ്രകാശ് , കെ. രവിചന്ദർ, കർഷകസമിതി ഭാരവാഹികളായ കെ. .സുദേവൻ, കെ. പങ്കജാക്ഷൻ എന്നിവർ പങ്കെടുത്തു.