നെന്മാറ ഗവ ഐ.ടി.ഐ. കെട്ടിട ഉദ്ഘാടനം നാളെ.

നെന്മാറ ഗവ ഐ.ടി.ഐ യുടെ പുതുതായി നിർമ്മിച്ച കെട്ടിട ഉദ്ഘാടനം നാളെ. പോത്തുണ്ടിയിൽ ഐ.ടി.ഐ.ക്ക് വേണ്ടി അനുവദിച്ച ഒന്നര ഏക്കർ സ്ഥലത്ത് 3.30 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. കെ. ബാബു എം.എൽ.എ. അധ്യക്ഷത വഹിക്കും. കെ രാധാകൃഷ്ണൻ എം.പി. മുഖ്യാതിഥിയായിരിക്കും പൊതുമരാമത്ത് കെട്ടിട വിഭാഗം സൂപ്പർഡിങ് എൻജിനീയർ യു.പി. ജയശ്രീ റിപ്പോർട്ട് അവതരിപ്പിക്കും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വകുപ്പുതല ഉദ്യോഗസ്ഥർ, ഐ.ടി.ഐ. ഉദ്യോഗസ്ഥർ ട്രെയിനികൾ എന്നിവർ പങ്കെടുക്കും. നെന്മാറ ഐ.ടി.ഐ യുടെ പോത്തുണ്ടിയിലെ പുതിയ ക്യാമ്പസിൽ വച്ച് തിങ്കളാഴ്ച രാവിലെ 11നാണ് ഉദ്ഘാടനം. ഐ.ടി.ഐ ആരംഭിച്ചിട്ട് 16 വർഷത്തിനുശേഷമാണ് സ്വന്തം കെട്ടിടം യാഥാർത്ഥ്യമാകുന്നത്. 2021 ജനുവരി 12ന് നെന്മാറ ഐ. ടി. ഐ. കെട്ടിട നിർമ്മാണ പ്രവർത്തന ഉദ്ഘാടനം അന്നത്തെ തൊഴിൽ വകുപ്പ് മന്ത്രി ഓൺലൈനിൽ നടത്തിയത്. നാലു വർഷം കൊണ്ടാണ് കെട്ടിടം പണി പൂർത്തിയായത്. 2009 ൽ നെന്മാറയിൽ പ്രവർത്തനമാരംഭിച്ച ഐ.ടി.ഐ
ൽ 17 ജീവനക്കാരും 123 വിദ്യാർത്ഥികളും 3 ട്രേഡ് കളുമായി സ്വകാര്യ ട്രസ്റ്റ് നൽകിയ വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചത്.